സിഐടിയു സമരത്തിനും തകര്‍ക്കാനായില്ല; 3,100 കോടി രൂപ വിറ്റുവരവുള്ള സിന്തൈറ്റ് ഓഹരി വിപണിയിലേക്ക്; കേരളത്തിന്റെ അഭിമാനം

കേരളത്തിലെ മുന്‍നിര വ്യവസായ കമ്പനികളില്‍ ഒന്നായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയിലേക്ക്. ആഗോള ഒലിയോറിസിന്‍ വിപണിയുടെ 30 ശതമാനത്തോളം കൈയാളുന്ന കേരള കമ്പനിയാണ് സിന്തൈറ്റ്.

2025 നുള്ളില്‍ സിന്തൈറ്റ് ഐ.പി.ഒ നടന്നേക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബ്. ”ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ലിസ്റ്റിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തില്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് വ്യക്തമാക്കി.

നിലവില്‍ 3,100 കോടി രൂപ വിറ്റുവരവുള്ള സിന്തൈറ്റ് സേവറി, ഫ്ളേവര്‍, പെര്‍ഫ്യൂമറി മേഖലയില്‍ നൂതനങ്ങളായ 1,400 ഓളം ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. 1972 ല്‍ ക്രാന്തദര്‍ശിയായ സംരംഭകന്‍ സി വി ജേക്കബ് വെറും പത്ത് പേരുമായി തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ 3,000ത്തിലേറെ ജീവനക്കാരുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 3,400 കോടി രൂപ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

യു.എസ്, ബ്രസീല്‍, ചൈന, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ സിന്തൈറ്റിന് ഉപകമ്പനികളുണ്ട്. റിയല്‍റ്റി, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലും സിന്തൈറ്റ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.

2018ല്‍ സിഐടിയുവിന്റെ സിഐടിയുവിന്റെ നേതത്വത്തില്‍ നടത്തിയ പണിമുടക്കും അക്രമങ്ങളും അതിജീവിച്ചാണ് സിന്തൈറ്റ് കേരളത്തിന്റെ അഭിമാനമായിരിക്കുന്നത്. സിഐടിയു സമരത്തെ തുടര്‍ന്ന് 2018ല്‍ കമ്പനി അടച്ചിട്ടിരുന്നു. തുടര്‍ന്ന് ഈ വിഷയം മകരളത്തിന്റെ നിയമസഭയില്‍ വരെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഫാക്ടറി അടച്ചിട്ടിരിക്കുന്നതു സംസ്ഥാനത്തെ വ്യവസായാന്തരീക്ഷം തകര്‍ക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി വി.പി.സജീന്ദ്രന്‍ എംഎല്‍എ സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു.
ന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടിയാല്‍ പിന്നീടൊരു സ്ഥാപനവും സംസ്ഥാനത്തേക്കു വരില്ലെന്നു സജീന്ദ്രന്‍ പറഞ്ഞു.

ഒരു വശത്തു വ്യവസായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമം വരെ പൊളിച്ചെഴുതുമ്പോള്‍ മറുഭാഗത്തു യൂണിയന്റെ ഗുണ്ടായിസത്തിനു പൊലീസ് സംരക്ഷണം ഒരുക്കുന്നു. അന്‍പതില്‍ താഴെ ജീവനക്കാരാണു പ്രശ്‌നമുണ്ടാക്കുന്നതെന്നും സജീന്ദ്രന്‍ അന്ന് ആരോപിച്ചിരുന്നു.
തുടര്‍ന്ന് ജോലിക്കെത്തുന്നവരെ തടയുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ ഇടപെട്ടു പരിഹാരമുണ്ടാക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.

Latest Stories

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്