വില്‍പ്പനയില്‍ കഷ്ടിച്ച് 'രക്ഷപ്പെട്ട്' ടാറ്റ മോട്ടോഴ്‌സ്; വിപണിയില്‍ അതിജീവനത്തിനായി പോരാട്ടം; ആഭ്യന്തര വില്‍പ്പന ഉയര്‍ത്തല്‍ വെല്ലുവിളി; വാഹന ഭീമന്‍ കിതയ്ക്കുന്നു

നവംബറിലൈ വില്‍പ്പനയില്‍ കഷഷ്ടിച്ച് ‘രക്ഷപ്പെട്ട്’ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. കഴിഞ്ഞ വര്‍ഷം വിറ്റതിനേക്കാള്‍ നേരിയ യൂണിറ്റ് വാഹനങ്ങള്‍ വിറ്റുകൊണ്ടാണ് ഉല്‍പാദന പുരോഗതി ടാറ്റ തിരിച്ചു പിടിച്ചത്. നവംബറില്‍ 74,753 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസം വില്‍പ്പന 74,172 യൂണിറ്റുകളായിരുന്നു. 581 യൂണിറ്റുകളാണ് പുതുതായി ടാറ്റ വിറ്റിരിക്കുന്നത്.

മൊത്ത ആഭ്യന്തര വില്‍പ്പന 2023 നവംബറിലെ 72,647 യൂണിറ്റില്‍ നിന്ന് ഒരു ശതമാനം ഉയര്‍ന്ന് 73,246 യൂണിറ്റിലെത്തി.ഇവികള്‍ ഉള്‍പ്പെടെയുള്ള മൊത്തം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന 46,143 യൂണിറ്റുകളില്‍ നിന്ന് രണ്ടു ശതമാനം വര്‍ധിച്ച് 47,117 യൂണിറ്റായി.

അതുപോലെ, ഇവികള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പിവി വില്‍പ്പന 2023 നവംബറിലെ 46,068 യൂണിറ്റില്‍ നിന്ന് രണ്ടു ശതമാനം ഉയര്‍ന്ന് 47,063 യൂണിറ്റിലെത്തുകയും ചെയ്തു. വാണിജ്യ വാഹന മൊത്തവില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 28,029 യൂണിറ്റുകളില്‍ നിന്ന് ഒരു ശതമാനം ഇടിഞ്ഞ് 27,636 യൂണിറ്റിലെത്തി.

ആഭ്യന്തര വിപണിയിലെ പഞ്ച്, നെക്സോണ്‍, കര്‍വ്വ്, ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന എസ്യുവി ലൈനപ്പാണ് ടാറ്റയുടെ പാസഞ്ചര്‍ വാഹന വില്‍പ്പന പ്രധാനമായും മുമ്പോട്ടു നയിക്കുന്നത്.

അതേസമയം, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പനയില്‍ വളര്‍ച്ചാ വേഗത നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡാറ്റ അനുസരിച്ച്, ഉത്സവകാല ഡിമാന്‍ഡ് പിവി റീട്ടെയില്‍ വില്‍പ്പന ഒക്ടോബറില്‍ 32 ശതമാനം ഉയര്‍ന്ന് 4,83,159 യൂണിറ്റുകളായി. 42 ദിവസത്തെ ഉത്സവ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെഗ്മെന്റ് 7 ശതമാനം വര്‍ധന രേഖപ്പെടുത്തി.

സെപ്റ്റംബറില്‍ പിവി റീട്ടെയില്‍ വില്‍പ്പന 19 ശതമാനം ഇടിഞ്ഞ് 2,75,681 യൂണിറ്റിലെത്തിയിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഓട്ടോ മേജര്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ പിവി വോളിയം ആറ് ശതമാനം കുറഞ്ഞ് 1,30,500 യൂണിറ്റുകളായി.

മൂന്നാം പാദത്തില്‍, ആഘോഷങ്ങളാലും വര്‍ഷാവസാന ഡിമാന്‍ഡിനാലും ചില്ലറ വില്‍പ്പന ശക്തമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വ്യവസായ മൊത്തവ്യാപാരം റീട്ടെയിലിനേക്കാള്‍ കുറവായിരിക്കാം, അതിനാല്‍ പുതിയ കലണ്ടര്‍ വര്‍ഷത്തിന് മുമ്പായി ചാനല്‍ ഇന്‍വെന്ററി കുറയ്ക്കാം. അത് വ്യവസായത്തിന് വേണ്ടിയുള്ളതാണ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.

പുതിയ മോഡല്‍ ലോഞ്ചുകളുടെ പിന്‍ബലത്തില്‍ ചില്ലറ വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.