ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണവിലയിൽ കണ്ണ് തള്ളി ഉപഭോക്താക്കൾ, ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപ, പവന് 68480

ചരിത്രത്തിലെ ഏറ്റവും വലിയ വില വർദ്ധനവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവിലയിൽ കണ്ണ് തള്ളിയിരിക്കുകയാണ് ഉപഭോക്താക്കൾ. കേരളത്തിൽ ഇന്ന് പവന് ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപയാണ്. ഇതോടെ ഇന്നത്തെ ഒരുപവന്റെ സ്വർണവില 68480 രൂപയായി. ഒരു പവൻ സ്വർണത്തിന് 2160 രൂപ വർദ്ധിച്ച് 68480 രൂപയായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7050 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

അതേസമയം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധമാണ് സ്വർണ്ണവിലയിലെ കുതിപ്പിന് കളമൊരുക്കിയത്. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3126 ഡോളറും,രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. ഇന്നലെയും സ്വർണവിലയിൽ വര്ധനവുണ്ടായിരുന്നു. ഇന്നലെ 520 രൂപയാണ് വർധിച്ചത്. അതിനിടെ സ്വർണ്ണവില വലിയതോതിൽ കുറയുമെന്ന് പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത് സ്വർണ വ്യാപാരികൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

Read more