സംസ്ഥാനത്ത് അനധികൃത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍. അംഗീകാരം നേടാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവില്ല. മാര്‍ച്ച് 31നു മുന്‍പ് യൂസ്ഡ് കാര്‍ ഷോറൂമുകള്‍ അംഗീകാരം നേടണം. അല്ലാത്തപക്ഷം അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതേ തുടര്‍ന്ന് ഗതാഗത വകുപ്പ് അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ നിന്നും വാഹനങ്ങള്‍ വാങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. യൂസ്ഡ് അല്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പനയുടെ ജിഎസ്ടി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു.
യൂസ്ഡ് കാര്‍ വില്‍ക്കുന്നതിനുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തി.യൂസ്ഡ് കാര്‍ വില്‍പ്പനക്കായി രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാരെയാണ് ജിഎസ്ടി വര്‍ദ്ധന ബാധിക്കുക. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ യൂസ്ഡ് കാര്‍ ഷോറൂമുകളുടെ അംഗീകാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഡിസംബര്‍ 21ന് രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്ടി ഭേദഗതികള്‍ ചര്‍ച്ച ചെയ്തത്.
1200 സിസി വരെ എഞ്ചിനുകളുള്ള വാഹനങ്ങള്‍ വില്‍ക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക.