സ്വര്‍ണം വാങ്ങാനാകുക 'ഇനി സ്വപ്‌നങ്ങളില്‍ മാത്രം'; യുവാക്കള്‍ക്കിടയില്‍ ട്രെന്റായി ലൈറ്റ് വെയ്റ്റ് സ്വര്‍ണം

സ്വര്‍ണ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്ന് റെക്കോര്‍ഡിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്ത് ഗ്രാമിന് വില 7375 രൂപയായി വര്‍ദ്ധിച്ചു. ഇതോടെ പവന് ഇന്നത്തെ വില 59,000 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. 60 രൂപയാണ് ഗ്രാമിന് വര്‍ദ്ധനവുണ്ടായത്.

അതേസമയം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 64,360 രൂപയാണ്. കഴിഞ്ഞ ദിവസം 63,840 രൂപയായിരുന്നു വില. 520 രൂപയാണ് 24 കാരറ്റ് സ്വര്‍ണത്തിന് വര്‍ദ്ധനവുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 8045 രൂപയായി. സ്വര്‍ണത്തിന്റെ വില കുതിച്ചുയരുമ്പോഴും നിക്ഷേപം എന്ന തരത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

എന്നാല്‍ സ്വര്‍ണ വില വര്‍ദ്ധിച്ചതോടെ വിവാഹ ആവശ്യത്തിന് ഭാരം കൂടിയ സ്വര്‍ണം വാങ്ങുന്ന രീതി മാറി വരുന്നതായി സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. ഇതോടെ ഭാരം കുറഞ്ഞ ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലൈറ്റ് വെയ്റ്റ് സ്വര്‍ണം നിര്‍മ്മിക്കുന്നത് 18 കാരറ്റ് സ്വര്‍ണത്തിലാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 22 കാരറ്റിനേക്കാള്‍ വില കുറവാണെന്നുള്ളത് പോക്കറ്റ് കാലിയാക്കുകയുമില്ല. 22 കാരറ്റ് സ്വര്‍ണത്തിന് 7375 രൂപ വിലയുള്ളപ്പോള്‍ 18 കാരറ്റിന് 6075 രൂപയാണ് വില.

Latest Stories

മരിച്ചയാളോട് അല്‍പമെങ്കിലും ആദരവ് കാണിക്കണം; പിടിവാശി വേണ്ടെന്ന് ഹൈക്കോടതി; കോടതിയില്‍ നിന്ന് അടിയേറ്റ് എം എം ലോറന്‍സിന്റെ മകള്‍; മധ്യസ്ഥത വഹിക്കാന്‍ എന്‍എന്‍ സുഗുണപാലന്‍

മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞ സംഭവം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് പൊലീസ്, കേസ് എടുക്കേണ്ടെന്ന നിലപാടിൽ ഡിഎംകെ

ഹൊറര്‍ ഐറ്റം വീണ്ടും ലോഡിങ്; രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍

'പുരുഷന്മാർക്ക് ആർത്തവം ഉണ്ടെങ്കിൽ അപ്പോൾ മനസ്സിലാകും'; ആറ് വനിതാ ജഡ്‌ജിമാരെ പിരിച്ചുവിട്ട കേസിൽ ജസ്റ്റിസ് നാഗരത്ന

ഇനി അധിക നാളുകളില്ല, വധുവായി അണിഞ്ഞൊരുങ്ങാന്‍ കീര്‍ത്തി; വിവാഹം ഡിസംബര്‍ 12ന്

അനധികൃത സ്വത്ത് സമ്പാദനകേസ്; എഡിജിപി എം ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

നീ ആരാടാ ധോണിയെ ചൊറിയാൻ, ആർസിബി താരത്തിന് സോഷ്യൽ മീഡിയയിൽ വമ്പൻ ആക്രമണം; സംഭവം ഇങ്ങനെ

രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു, അതിർത്തിയിൽ തന്നെ തടഞ്ഞേക്കും

മഴക്കെടുതി വിലയിരുത്താന്‍ കാറില്‍ നിന്ന് ഇറങ്ങാതെ മന്ത്രി; ചെളിവാരിയെറിഞ്ഞ് കെ പൊന്‍മുടിയെ ജനങ്ങള്‍ പുറത്തിറക്കി; ശക്തമായ പ്രതിഷേധം; പ്രതികരിക്കാതെ ഡിഎംകെ

അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; ആക്രമണം സുവർണ ക്ഷേത്രത്തിനുള്ളിൽ വെച്ച്