രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍; പഞ്ചനക്ഷത്ര ഹോട്ടല്‍; ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; മോദിയെ പുകഴ്ത്തി എംഎ യൂസഫലി

രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായാണ് അദേഹം നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിനായി നാലായിരം കോടി ഗുജറാത്തില്‍ നിക്ഷേപിക്കും.

അഹമ്മദാബാദില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് ലുലു മാള്‍ നിര്‍മിക്കുക. ഇതിന് പുറമേ പഞ്ചനക്ഷത്ര ഹോട്ടലും അഹമ്മദാബാദില്‍ നിര്‍മിക്കുമെന്ന് അദേഹം വ്യക്തമാക്കി.

യുഎഇയിലെ നാല് മന്ത്രിമാരും ഉന്നതതല പ്രതിനിധി സംഘവും ഉച്ചകോടിക്ക് എത്തിയിരുന്നു. ഇന്ത്യ യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ ഉച്ചകോടിക്ക് സാധിച്ചുവെന്നും എം.എ.യൂസഫലി പറഞ്ഞു. വലിയ നിക്ഷേപങ്ങള്‍ക്കാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വഴിതുറന്നതെന്നും ഇതിന് മുന്‍കൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിനെയും അഭിനന്ദിക്കുന്നതായും എം.എ യൂസഫലി പറഞ്ഞു.

പുതിയ നിക്ഷേപപദ്ധതികളുടെ മിനിയേച്വര്‍ മാതൃക യുഎഇ പവലിയനില്‍ ലുലു ഗ്രൂപ്പ് പ്രദര്‍ശിപ്പിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ജമാല്‍ അല്‍ ശാലി, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവര്‍ ചേര്‍ന്നാണ് യുഎഇ പവലിയന്‍ ഉദ്ഘാടനം ചെയതത്.

ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ കൂടുതല്‍ സവിശേഷമാക്കിയെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പ്രതീകമായി ഉച്ചക്കോടി മാറിയെന്നും എം.എ യൂസഫലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഏറ്റവും മികച്ച സൗഹൃദമാണുള്ളത്, ഈ ശക്തമായ ബന്ധത്തിന്റെ ഭാഗമായാണ് ചടങ്ങില്‍ മുഖ്യാതിഥിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഗുജറാത്തിലെത്തിയെന്ന് യൂസഫലി വ്യക്തമാക്കി.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ