ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ടു വീലറുകള്‍ ഏതെല്ലാം? ജനങ്ങള്‍ക്ക് പ്രിയം ആഢംബര ബൈക്കുകളോ ബഡ്ജറ്റ് ബൈക്കുകളോ? ബൈക്ക് പ്രേമികള്‍ അറിയേണ്ടതെല്ലാം

ലോകത്തിലെ എല്ലാ പ്രമുഖ കമ്പനികളുടെയും ടു വീലറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണാന്‍ സാധിക്കും. 100 സിസി ബൈക്കുകള്‍ മുതല്‍ 1000സിസി ബൈക്കുകള്‍ വരെ അനായാസം വിറ്റഴിയുന്ന ഇന്ത്യന്‍ വിപണി ലക്ഷ്യം വച്ച് ലോകത്തിലെ എല്ലാ പ്രമുഖ ബ്രാന്റുകളും അവരുടെ വാഹനങ്ങള്‍ അവതരിപ്പിക്കാറുമുണ്ട്.

ബെന്‍ലി, ഹാര്‍ലി ഡേവിഡ്‌സണ്‍, ഡുക്കാറ്റി, ട്രയംഫ്, ബിഎസ്എ തുടങ്ങിയ ലോകോത്തര ബ്രാന്റുകളെല്ലാം ഇന്ത്യന്‍ വിപണി ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടു വീലര്‍ ഏതാണ്? ആഢംബര ബൈക്കുകളാണോ അതോ ബഡ്ജറ്റ് ബൈക്കുകളാണോ ഇന്ത്യയില്‍ ഒരു വര്‍ഷം കൂടുതല്‍ വിറ്റഴിക്കുന്നത്?

ഈ വര്‍ഷം ജൂലൈ വരെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ആഢംബര ബൈക്കുകളല്ല. കുറഞ്ഞ മെയിന്റനന്‍സ് ചാര്‍ജ്ജില്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന ബഡ്ജറ്റ് ബൈക്കുകളാണ് ഇന്ത്യയില്‍ കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്. 100സിസിയ്ക്കും 125 സിസിയ്ക്കും ഇടയിലുള്ള ബൈക്കുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്.

വിപണിയിലെത്തിയ കാലം മുതല്‍ ആരാധകര്‍ ഏറെയുള്ള ഹീറോ സ്‌പ്ലെന്റര്‍ ആണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബൈക്ക്. 100സിസി സെഗ്മെന്റിലെത്തുന്ന വാഹനം പുതിയ ഒട്ടേറെ ഫീച്ചറുകളോടെയാണ് ബിഎസ് സിക്‌സ് മോഡല്‍ വിപണിയിലെത്തിച്ചത്. പിന്നാലെ യുവാക്കള്‍ക്കിടയില്‍ ഉള്‍പ്പെടെ സ്‌പ്ലെന്റര്‍ വീണ്ടും തരംഗം സൃഷ്ടിക്കുകയായിരുന്നു.

പത്ത് ലക്ഷത്തിലേറെ യൂണിറ്റുകള്‍ വിറ്റഴിച്ച ഹോണ്ട ഷൈന്‍ ആണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. ബജാജ് പള്‍സറിന്റെ 125 സിസിയെ മറികടന്നാണ് ഷൈന്‍ വിപണിയില്‍ മുന്നിലെത്തിയത്. എട്ട് ലക്ഷത്തിലേറെ യൂണിറ്റുകള്‍ വിറ്റഴിച്ച് ബജാജ് പള്‍സര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. നാലാം സ്ഥാനം പിടിച്ചെടുത്തിരിക്കുന്നത് എട്ട് ലക്ഷം യൂണിറ്റുകളുമായി ഹീറോയുടെ തന്നെ എച്ച് എഫ് ഡീലക്‌സാണ്.

നേരത്തെ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ബജാജ് പ്ലാറ്റിനയെ പിന്നിലാക്കി ടിവിഎസ് റൈഡര്‍, ടിവിഎസ് അപ്പാച്ചെ മോഡലുകളാണ് അഞ്ചും ആറും സ്ഥാനങ്ങള്‍ നേടിയത്. ബജാജ് പ്ലാറ്റിന ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ എട്ടാം സ്ഥാനത്ത് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കും ഒന്‍പതാം സ്ഥാനത്ത് ഹോണ്ട യൂണികോണുമാണ് നിലവിലുള്ളത്.

ഉയര്‍ന്ന പെട്രോള്‍ വിലയും കുറഞ്ഞ ഇന്ധനക്ഷമതയും ജനങ്ങളെ 150സിസിയ്ക്ക് മുകളിലേക്കുള്ള വാഹനങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തലുകള്‍. ഉയര്‍ന്ന ഇന്ധനക്ഷമതയും വിശ്വസിക്കാനാവുന്ന എന്‍ജിന്‍ ക്ഷമതയുമാണ് 19,71,227 യൂണിറ്റുകള്‍ വിറ്റഴിച്ച സ്‌പ്ലെന്ററിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സ്‌പെയര്‍ പാര്‍ട്‌സും രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സര്‍വീസ് ശൃംഖലയും സ്‌പ്ലെന്ററിന് ഇന്ത്യന്‍ വിപണിയില്‍ കരുത്ത് പകര്‍ന്നു.

Latest Stories

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!