കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം വണ്ടര്‍ ലാ സന്ദര്‍ശിച്ചത് 3.11 ലക്ഷം പേര്‍

രാജ്യത്തെ ഏറ്റവും മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്‌സ് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. കോവിഡ് – 19 എതിരായുള്ള പോരാട്ടത്തിനായി സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശിച്ച സുരക്ഷയും മുന്‍കരുത നടപടികളും അനുസരിച്ച് 8 മാസത്തിലേറെ പാര്‍ക്കുകള്‍ അടച്ചിട്ടതിനാല്‍ 2021 മാര്‍ച്ച് മാസം 31-ാം തീയ്യതി അവസാനിച്ച അവസാന പാദത്തില്‍ കമ്പനിയുടെ ബിസിനസ്സിനെ അത് സാരമായി ബാധിച്ചു.

മൊത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 49.93 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 64.78 കോടി രൂപ ആയിരുന്നു. അവസാന പാദത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 4.87 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 1.56 കോടി രൂപ ആയിരുന്നു.

അവസാന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 34.79 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 44.91 കോടി രൂപ ആയിരുന്നു. അതേ സമയം മൊത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 44.71 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവി മൊത്ത വരുമാനം 282.88 കോടി രൂപ ആയിരുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തി ബാംഗ്ലൂര്‍, കൊച്ചി, ഹൈദരാബാദ് അമ്യൂസ്‌മെന്റ് പാര്‍ക്കുകൡായി മൊത്തം 3.11 ലക്ഷം സന്ദര്‍ശകരാണെത്തിയത്. ഇതി 1.18 ലക്ഷം ആള്‍ക്കാര്‍ ബാംഗ്ലൂര്‍ പാര്‍ക്കും 0.82 ലക്ഷം ആള്‍ക്കാര്‍ കൊച്ചി പാര്‍ക്കും 1.11 ലക്ഷം ആള്‍ക്കാര്‍ ഹൈദരാബാദ് പാര്‍ക്കും സന്ദര്‍ശിച്ചു. ഈ കാലയളവി ജനുവരി മാസത്തി വ്യാഴം മുത ഞായര്‍ വരെയുള്ള ദിവസങ്ങളിലും ഫെബ്രുവരി മാസത്തി ബുധന്‍ മുത ഞായര്‍ വരെയുള്ള ദിവസങ്ങളിലും ഒടുവിലായി മാര്‍ച്ച് മാസത്തിലെ എല്ലാ ദിവസങ്ങളിലുമാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

അവസാനപാദത്തി വണ്ടര്‍ലാ റിസോര്‍ട്ടി 28% മുറികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 33% ആയിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് മാസത്തി പാര്‍ക്കുകള്‍ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 8 മാസത്തെ വരുമാനം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ഘട്ടം ഘട്ടമായി പാര്‍ക്കുകള്‍ തുറക്കാനായതും സന്ദര്‍ശകര്‍ ഞങ്ങളോട് കാണിച്ച വിശ്വാസവും പിന്തുണയും ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കാലയളവി വണ്ടര്‍ലാ പാര്‍ക്കുകള്‍ക്ക് ബ്യൂറോ വെറിട്ടാസ് ഇന്ത്യ ന കുന്ന കോവ്-സേഫ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
ശുചിത്വത്തി വിട്ടുവീഴ്ച്ചയില്ലാതെ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സര്‍ട്ടിഫിക്കേഷന്‍ എന്നും ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. സര്‍ക്കാര്‍ അനുശാസിക്കുന്ന സുരക്ഷാ ആരോഗ്യ നടപടിക്രമങ്ങളോടെ പാര്‍ക്കുകള്‍ ഉടന്‍ തന്നെ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നും സന്ദര്‍ശകര്‍ക്ക് സുരക്ഷാ ആരോഗ്യ ക്രമങ്ങളോടെ തന്നെയുള്ള ഉല്ലാസം പാര്‍ക്കുകളി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി