- ബില്‍റ്റ്ഇന്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവയോട് കൂടിയ ആന്‍ഡ്രോയിഡ് ടിവി
ഇന്ത്യയിലെ നമ്പര്‍ 1 സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായ ഷവമി, മി ടിവി സ്റ്റിക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നോണ്‍ സ്മാര്‍ട്ട് ടിവിയെ സ്മാര്‍ട്ട് ടിവിയാക്കി മാറ്റുന്ന സ്മാര്‍ട്ട്, കോംപാക്റ്റ്, പോര്‍ട്ടബിള്‍ ഗാഡ്ജറ്റാണിത്. ആന്‍ഡ്രോയിഡ് ടിവി 9.0-യില്‍ പ്രവര്‍ത്തിക്കുന്ന മി ടിവി സ്റ്റിക്ക് 5000+ ആപ്പുകളിലേക്കും ഗെയ്മുകളിലേക്കും ഗൂഗിള്‍ പ്ലേയിലൂടെ ആക്‌സസ് നല്‍കുന്നു.
സ്ലിം, സ്ലീക്ക് ഡിസൈനുള്ള മി ടിവി സ്റ്റിക്കിന് കോംപാക്റ്റും ഭാരമില്ലാത്തതുമായ (28.5 ഗ്രാം, 92.4 x 30.4mm) ഡിസൈനാണുള്ളത്. 30 സെക്കന്‍ഡിനുള്ളില്‍ മി സ്റ്റിക്ക് ഏത് ടിവിയിലേക്കും കണക്റ്റ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ആയിരക്കണക്കിന് മണിക്കൂറുകള്‍ ഉള്ള ഉള്ളടക്കങ്ങള്‍ ഫുള്‍ എച്ച്ഡി റെസല്യൂഷനില്‍ കാണാനാകും.
ഈ ഉപകരണം ഡോല്‍ബി, ഡിറ്റിഎസ് ഓഡിയോ കംപ്രഷന്‍ ടെക്‌നോളജികളെ പിന്തുണയ്ക്കുന്നു എന്നതിനാല്‍ സിനിമാസമാന അനുഭവം നല്‍കാന്‍ ഇതിനാകുന്നു. ഇത് കൂടാതെ, മി ടിവി സ്റ്റിക്കില്‍ ക്വാഡ് കോര്‍ കോര്‍ട്ടെക്‌സ് എ-53 പ്രോസസര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് 1 ജിബി റാമും 8 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ഇത് സ്മൂത്തും തടസ്സമില്ലാത്തതുമായ അനുഭവം ഉറപ്പാക്കുന്നു.