അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള സിലബസ് വെട്ടിച്ചുരുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനായി ട്വിറ്ററില്‍ ലൈവിലെത്തിയപ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ ഇ-കണ്ടന്റുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി പഠിക്കണമെന്നും മന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
സിബിഎസ്ഇ 10, 12 ക്ലാസ് ബാക്കിയുള്ള പരീക്ഷകളുടെ കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ ജൂലായില്‍ നടക്കും.
ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18-നും 23-നും ഇടയ്ക്കും നീറ്റ് ജൂലൈ 26-നും ജെഇഇ അഡ്വാന്‍സ്ഡ് ഓഗസ്റ്റിലും നടക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയായിരുന്നു പരീക്ഷകള്‍ മാറ്റി വെച്ചത്.