അസിം പ്രേംജി സർവ്വകലാശാലയുടെ ബാംഗ്ലൂർ, ഭോപ്പാൽ ക്യാമ്പസുകളിൽ ആരംഭിക്കുന്ന മുഴുവൻ സമയ ബിരുദാനന്തര ബിരുദം, നാലുവർഷത്തെ മുഴുവൻസമയ റസിഡൻഷ്യൽ ബിരുദം എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം എ എജ്യൂക്കേഷൻ, എം എ ഡെവലപ്മെൻറ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എം എ എക്കണോമിക്സ്, ബി എ ഓണേഴ്സ്, ബി എസ് സി ഓണേഴ്സ്, ഡ്യൂവൽ ഡിഗ്രി ബി എസ് സി ബി എഡ് തുടങ്ങിയവയാണ് കോഴ്സുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 22.
Read more
കൂടുതൽ വിവരങ്ങൾക്ക് www.azimpremjiuniversity.edu.in സന്ദർശിക്കുക. കർണാടക സർക്കാരിൻറെ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം അസിം പ്രേംജി ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ സർവ്വകലാശാലയാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി.