ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമോ; ഇലോണ്‍ മസ്‌ക് നിങ്ങളെ തേടുന്നു; പ്രതിഫലം മണിക്കൂറിന് 5000 വരെ

നിങ്ങള്‍ക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ ജീവനക്കാരനോ ജീവനക്കാരിയോ ആകാന്‍ ഒരു സുവര്‍ണാവസരം. മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐയില്‍ ആകര്‍ഷകമായ ശമ്പളത്തോടെയാണ് ജീവനക്കാരെ തേടുന്നത്. എഐ ട്യൂട്ടര്‍മാരെയാണ് എക്‌സ് എഐ തേടുന്നത്.

ഡാറ്റയും ഫീഡ്ബാക്കും നല്‍കിക്കൊണ്ട് എക്‌സ് എഐയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ട്യൂട്ടര്‍മാരുടെ ജോലി. ലിങ്ക്ഡ് ഇന്‍ വഴിയുള്ള നിയമനത്തിന്റെ ലക്ഷ്യം ശരിയായ വിവരങ്ങള്‍ ശരിയായ രീതിയില്‍ നല്‍കാന്‍ എഐയെ സഹായിക്കുക എന്നതാണ്.

ജോലി നേടാന്‍ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ല. ഗവേഷണ പരിചയം, എഴുത്ത്, പത്ര പ്രവര്‍ത്തനം എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. എഐയെ ഭാഷ പഠിപ്പിക്കുകയാണ് പ്രധാന ജോലി. ചില ഡാറ്റകളുടെ അര്‍ത്ഥം മനസിലാക്കാന്‍ എഐയെ സഹായിക്കുക. ഇതിനായി വ്യക്തമായ ഡാറ്റ നല്‍കുക എന്നതും ജോലിയുടെ ഭാഗമാണ്.

ഭാഷ കൃത്യമായി മനസിലാക്കാന്‍ എഐയ്ക്ക് പ്രത്യേക ടാസ്‌കുകള്‍ നല്‍കുകയെന്നതും ട്യൂട്ടര്‍മാരുടെ ഉത്തരവാദിത്വമാണ്. വ്യത്യസ്ത ശ്രോതസുകളില്‍ നിന്ന് വിവര ശേഖരണത്തിനുള്ള മികവ് പുലര്‍ത്തുന്നവരാകണം ഉദ്യോഗാര്‍ത്ഥികള്‍. ഇതിനായി രണ്ടാഴ്ചത്തെ പരിശീലനം നല്‍കും. തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാം.

പരിശീലനം നേടിക്കഴിഞ്ഞാല്‍ ജോലി സമയം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാകും. മണിക്കൂറിന് 5000 രൂപ വരെ വേതനവും ഒപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!