ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ നടത്താനാവശ്യപ്പെട്ട് സിബിഎസ്ഇ. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ അല്ലെങ്കില്‍ നൂതന ടെസ്റ്റുകള്‍ ആയും സ്‌കൂളുകള്‍ക്ക് പരീക്ഷ നടത്താം, മാത്രമല്ല നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാം.
നേരത്തെ ഒന്നു മുതല്‍ എട്ടാം ക്ലാസു വരെയുള്ളവര്‍ക്ക് പരീക്ഷയില്ലാതെ തന്നെ സ്ഥാനക്കയറ്റം നല്‍കുമെന്നും ഒന്‍പത്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുമെന്നും ആയിരുന്നു സിബിഎസ്ഇ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടാല്‍, അവര്‍ക്ക് ഇപ്പോള്‍ രണ്ടാമത്തെ അവസരം നല്‍കും.
സുപ്രീം കോടതി ഉത്തരവനുസരിച്ച് പത്ത്, പ്ലസ് 2 ക്ലാസുകളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. നേരത്തെ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജൂലൈ 15ന് പരീക്ഷാഫലം പ്രഖ്യാപിക്കും.