സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 88.78

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 88.78 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചര ശതമാനം വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം മേഖലിയിലാണ് ഉയര്‍ന്ന വിജയശതമാനം. 97.67 ആണ് വിജയശതമാനം. cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം അറിയാം.

12 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 5,22,819 പേര്‍ പെണ്‍കുട്ടികളാണ്. 6,84,068 പേര്‍ ആണ്‍കുട്ടികളാണ്. ജൂലൈ 15-ന് ഫലം പ്രഖ്യാപിക്കും എന്നായിരുന്നു സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടു ദിവസം നേരത്തെയാണ് ഫലം എത്തിയത്.

Read more

92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളുമാണ് വിജയിച്ചത്. 66.67 ശതമാനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം. 83.40 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.