ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ മാറ്റാം വരുത്താന്‍ അവസരം. ഇന്ന് (ജൂണ്‍ 3) മുതല്‍ ജൂണ്‍ 9 വരെ അതതു സ്‌കൂളുകളില്‍ അപേക്ഷിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു. ജില്ലാ മാറ്റമാണ് അനുവദിക്കുക. ജില്ലക്കുള്ളില്‍ പരീക്ഷാ കേന്ദ്രം മാറ്റാനാകില്ല.
കണ്ടെയ്‌മെന്റ് സോണില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കില്ല. സ്‌കൂളുകള്‍ അപേക്ഷ നല്‍കിയവരുടെ വിവരങ്ങള്‍ ഇ-പരിഷത് പോര്‍ട്ടല്‍ വഴി സ്‌കൂളുകള്‍ 11ന് ഉള്ളില്‍ അപ് ലോഡ് ചെയ്യണം. പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ച് 1 ന് സിബിസ്ഇ മറുപടി നല്‍കും. 18ാം തിയതിക്കുളളില്‍ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കണം.
ജൂണ്‍ 20 മുതല്‍ “exam centre locator of CBSE” മൊബൈല്‍ ആപ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം പരിശോധിക്കാം. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് Pariksha Suvidha ആപ് വഴി അപേക്ഷിക്കാം. ഈ വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റം അനുവദിച്ചുളള ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 20 വരെ സമയം ലഭിക്കും. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് ശേഷിക്കുന്ന പരീക്ഷകള്‍ നടക്കുക.