പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; 'ലക്ഷ്യ' സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ലക്ഷ്യ’ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. നിലവില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. പ്രായപരിധി 01.04.2023 ല്‍ 20-36 വയസ്.

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരീശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങള്‍ ആയ (വേടന്‍, നായാടി, അരുന്ധതിയാര്‍, ചക്കിലിയന്‍, കള്ളാടി) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന അപേക്ഷകര്‍ക്കായി നീക്കിവയ്ക്കും. മികച്ച സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനങ്ങളുടെ ഒരു പട്ടിക ഐ.സി.എസ്.ഇ.റ്റി.എസ് തയാറാക്കിയിട്ടുണ്ട്.

എഴുത്തുപരീക്ഷയും അഭിമുഖവും വിജയിക്കുന്നവര്‍ക്ക് അവരുടെ താത്പര്യ പ്രകാരം സ്ഥാപനം തെരഞ്ഞെടുക്കാം. പരിശീലന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ചെലവുകള്‍ക്ക് വിധേയമായി അനുവദിക്കും. സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ഐ.സി.എസ്.ഇ.റ്റി.എസ് പ്രിന്‍സിപ്പലിന്റെ പരിശോധനയുടെയും പഠന പുരോഗതി സംബന്ധിച്ച വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് തുക നല്‍കുക. കോഴ്സ് ഫീ പരമാവധി ഒരു ലക്ഷം രൂപയാണ്. ഹോസ്റ്റല്‍ ഫീ, സ്‌റ്റൈപന്റ് പ്രതിമാസം 5000 + 1000 (പരമാവധി പത്ത് മാസം വരെ), പ്രിലിംസ് എഴുത്തുപരീക്ഷാ പരിശീലനം: 10,000 രൂപ, മെയിന്‍സ് എഴുത്തു പരീക്ഷാ പരിശീലനം: 10,000 രൂപ, ബുക്ക് കിറ്റ് അലവന്‍സ്: 5,000 രൂപ എന്നിങ്ങനെയും ലഭിക്കും.

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാസിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് മാതൃകയില്‍ 100 മാര്‍ക്കിന്റെ 90 മിനിട്ട് ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജീല്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശന പരീക്ഷയുടെ നടത്തിപ്പ്.

ഐ.സി.എസ്.ഇ.റ്റി.എസ്-ന്റെ വെബ്സൈറ്റായ www.icsets.org മുഖേന ഓണ്‍ലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30നു വൈകിട്ട് അഞ്ചു മണി.

പൂര്‍ണമല്ലാത്തതോ അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യാത്തതോ ആയ അപേക്ഷകള്‍ നിരസിക്കും. നിലവില്‍ ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അറിയിപ്പും അപേക്ഷയില്‍ രേഖപ്പെടുത്തിയ ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കും. പ്രവേശന പരീക്ഷയും തുടര്‍ന്നുള്ള അഭിമുഖവും സംബന്ധിച്ചുള്ള അറിയിപ്പുകള്‍ക്ക് വെബ്സൈറ്റ് പരിശോധിക്കണം. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2533272, 8547630004, 9446412579, www.icsets.org, icsets@gmail.com.

Latest Stories

'എല്ലാ തവണയും അവനോട് അന്യായമായി പെരുമാറി'': ഇംഗ്ലണ്ട് പരമ്പരയിലെ ഓള്‍റൗണ്ടറുടെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ആകാശ് ചോപ്ര

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കെന്ന് ഉദ്ദവ്, കോണ്‍ഗ്രസിനെ തഴഞ്ഞ് സഖ്യകക്ഷികള്‍; താക്കറെ ശത്രുവല്ലെന്ന് ഫഡ്‌നാവിസ്; മഹാരാഷ്ട്ര തോല്‍വിയില്‍ ഉലഞ്ഞ് മഹാവികാസ് അഘാഡി

സെറ്റില്‍ ഞാന്‍ ഇറിറ്റേറ്റഡ് ആകും, ആരോടും ദേഷ്യപ്പെടാറില്ല, എന്നാല്‍ ഈഗോയിസ്റ്റായ ആളുകള്‍ അത് പ്രശ്‌നമാക്കും: നിത്യ മേനോന്‍

കഥയ്ക്ക് ഇത്രയും ദാരിദ്രമോ? ബാലയ്യ സിനിമ റീമേക്ക് ചെയ്യാനൊരുങ്ങി വിജയ്; ദളപതി 69 ആ തെലുങ്ക് സിനിമ, വൈറലായി വെളിപ്പെടുത്തല്‍

ഹണി റോസിനെതിരായ മോശം പരാമർശം; രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി തൃശൂർ സ്വദേശി

വേദന കൊണ്ട് ഞാന്‍ വീണുപോയി, നാല് മാസം കൊണ്ട് മോനെ ഞാന്‍ നടത്തിക്കാമെന്നായിരുന്നു ഡോക്ടറുടെ മറുപടി: ആസിഫ് അലി

എറണാകുളം ബിഷപ്പ് ഹൗസ് സംഘർഷം: വൈദികർക്കെതിരെ മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

മലമ്പുഴ യക്ഷി തകര്‍ക്കാന്‍ രാഹുല്‍ ഈശ്വര്‍ ഒരു ചുറ്റികയുമായി പുറപ്പെടുമോ? വിഗ്രഹങ്ങള്‍ക്ക് മാക്‌സി ഇടീപ്പിക്കുമോ: ശ്രീയ രമേഷ്

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം; ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മിശിഹാ വരുന്നു; ലയണൽ മെസി വരുന്ന തിയതി അറിയിച്ച് കായിക മന്ത്രി