ബിരുദധാരികളെ ക്ഷണിച്ച് കൊച്ചിന്‍ പോര്‍ട്ട്; പ്രതിമാസ ശമ്പളം 60,000 രൂപ; അവസാന തീയതി ഡിസംബര്‍ 27

കൊച്ചിന്‍ പോര്‍ട്ടില്‍ ബിരുദധാരികള്‍ക്ക് അവസരം. പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റ്, ലീഗല്‍ അസോസിയേറ്റ് എന്നീ രണ്ട് തസ്തികകളിലേക്കാണ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 27 ആണ്.

പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പബ്ലിക് റിലേഷന്‍സ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍സ്, മീഡിയ മാനേജ്‌മെന്റ്, അഡ്വര്‍ടൈസിംഗ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ, പിജി ഡിപ്ലോമ, പിജി ബിരുദത്തോടൊപ്പമുള്ള ഏതെങ്കിലും ബിരുദം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 40 വയസ് പ്രായപരിധിയാണ്. പ്രതിമാസം 60,000 രൂപയാണ് ശമ്പളം.

നിയമത്തില്‍ ബിരുദധാരികള്‍ക്കാണ് ലീഗല്‍ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഉയര്‍ന്ന പ്രായപരിധി 35 വയസും, പ്രതിമാസ ശമ്പളം 50,000 രൂപയുമാണ്.