വായന മുതല്‍ പാചകം വരെ; കോവിഡ് കാലം കുട്ടികള്‍ക്ക് എങ്ങനെ ഫലപ്രദമാക്കാം, 10 മാര്‍ഗങ്ങള്‍

കോവിഡ് 19 ലോകം മുഴുവനും പടര്‍ന്നു പിടിക്കുകയാണ്. ഇതോടെ രാജ്യത്ത് ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. സ്‌കൂളുകള്‍ നേരത്തെ അടച്ചതിനാല്‍ മാതാപിതാക്കള്‍ക്കും കുട്ടികളെ കൈകാര്യം ചെയ്യുക എന്നത് വെല്ലുവിളിയാവുകയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

1. ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് സെഷനുകള്‍

കുട്ടികളെ കലയിലേക്കും കരകൗശല വിദ്യകളിലേക്കും തിരിച്ചു വിടാം. ഇത് അവരെ കൂടുതല്‍ ക്രിയേറ്റീവ് ആക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

2. ഒരു ഷെഡ്യൂള്‍ ഒരുക്കുക

സ്‌കൂളുകള്‍ അടച്ചിരിക്കുകയാണെങ്കിലും സ്‌കൂളില്‍ ചെയ്ത കാര്യങ്ങള്‍ ശക്തിപ്പെടുത്തണം. ഇതിനായി ഒരു ദൈനംദിന ഷെഡ്യൂള്‍ ഉണ്ടാക്കാം. കൂടാതെ സ്‌കൂളില്‍ ചെയ്ത കാര്യങ്ങളെ ഓര്‍പ്പെടുത്താനായി ചെറിയ വര്‍ക്കുകളും അസൈന്‍മെന്റുകളും കൊടുക്കാം.

3. ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കാം

ലോക്ഡൗണ്‍ കാലം കുട്ടികളുടെ ക്രിയേറ്റിവിറ്റിയെ പ്രചോദിപ്പിക്കാനായി ഉപയോഗപ്പെടുത്താം. സിഡികള്‍, നൂലുകള്‍, കളര്‍ പേപ്പറുകള്‍, തീപ്പട്ടി കൊള്ളികള്‍, പശ എന്നിവയൊക്കെ നല്‍കി അവരെ മറ്റു കാര്യങ്ങളിലേക്കും തിരിച്ചു വിടാം.

4. വായന

വായനയെ പ്രോത്സാഹിപ്പിക്കാം. ബുക്കുകളും പത്രങ്ങളും ദിവസവും വായിക്കാന്‍ ശീലിപ്പിക്കാം. ഇത് പദ സമ്പത്തും അറിവും വളര്‍ത്താന്‍ സഹായിക്കും.

5. പാചകം

സാന്‍ഡ്‌വിച്ച്, സാലഡ്, ലൈം ജ്യൂസ് എന്നിവയൊക്കെ ഉണ്ടാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാം. സ്വയം ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് കുട്ടികള്‍ക്ക് സന്തോഷം നല്‍കും.

6. കുട്ടികള്‍ക്കൊപ്പം കളിക്കാം

പസില്‍സ്, ബില്‍ഡിംഗ് ബ്ലോക്ക്‌സ് എന്നിങ്ങനെയുള്ള കളികള്‍ ചെറിയ കുട്ടികള്‍ക്കൊപ്പം കളിക്കാം.

7. കഥ പറയാം

ചെറിയ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാം.

8. ഭാഷ പഠിക്കാം

മറ്റു ഭാഷകള്‍ പഠിപ്പിക്കാം. ചുരുങ്ങിയത് ഇംഗ്ലീഷ് ഭാഷയെങ്കിലും നന്നായി പഠിക്കാം.

9. യോഗ

യോഗ ചെയ്യുന്നത് മനസിനും ശരീരത്തിനും കുളിര്‍മ നല്‍കും. യോഗ അഭ്യസിപ്പിക്കുന്നത് നല്ല കാര്യമാണ്.

10. ഉദ്യാനം ഒരുക്കാം

പുതിയ ചെടികള്‍ നട്ടും വെള്ളം നനച്ചും കളകള്‍ പറിച്ചും നല്ലൊരു ഉദ്യാനം ഒരുക്കാം. മരത്തൈകളും നട്ടുപിടിപ്പിക്കാം.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!