ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം ഓണ്‍ലൈനായി നടത്താന്‍ സാധ്യത

കോവിഡ് ലോക്ഡൗണിനിടെ ഡല്‍ഹി സര്‍വകലാശാലയിലേക്കുള്ള പ്രവേശനം ഓണ്‍ലൈനായി നടത്താന്‍ ശ്രമിക്കുകയാണെന്ന് അഡ്മിഷന്‍ ഹെഡ് ശോഭ ബഗായ്. ജൂണ്‍ 8ന് പ്രവേശന പരിപാടികള്‍ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് ശോഭ ബഗായ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പ്രവേശന സമയത്ത് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രവേശനം ഓണ്‍ലൈനായി നടത്താന്‍ ആലോചിക്കുന്നത്. അധികൃതര്‍ അനുമതിച്ചാല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള ബ്രോഷറുകള്‍ പുറത്തിറക്കും.

Read more

അതേസമയം, യുജി, പിജി പ്രവേശനത്തെ കുറിച്ചുള്ള അധികാരികമല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഡല്‍ഹി സര്‍വകലാശാല അറിയിച്ചു. പ്രവേശനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ മാത്രമേ അപ്‌ഡേറ്റ് ചെയ്യുകയുള്ളുവെന്നും വ്യക്തമാക്കി.