ഡല്‍ഹി സര്‍വകലാശാല: യുജി പ്രവേശത്തിനായുള്ള വെബിനാര്‍ നാളെ, വിശദാംശങ്ങള്‍

ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനത്തിനായുള്ള രണ്ടാമത്തെ വെബിനാര്‍ നാളെ നടത്തും. രാവിലെ 11 മുതല്‍ 12 വരെയാണ് വെബിനാര്‍ നടക്കുക. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും.

ഇത്തവണ വെബിനാര്‍ വിവിധ വിഭാഗങ്ങള്‍ക്ക് കീഴിലുള്ള റിസര്‍വേഷന്‍ പ്രശ്‌നം കൈകാര്യം ചെയ്യും. വിജ്ഞാപന പ്രകാരം, തത്സമയ വെബിനാര്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഫെയ്‌സ്ബുക്ക് പേജിലോ രജിസ്റ്റര്‍ ചെയ്യാം.

ജൂണ്‍ 20ന് ആണ് ഡല്‍ഹി സര്‍വകലാശാലയില്‍ വിവിധ യുജി, പിജി, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളിലേക്ക് പ്രവേശത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ പ്രവേശന പ്രക്രിയ കോണ്ടാക്ട്‌ലെസ് പൂര്‍ണമായും ഓണ്‍ലൈന്‍ ആയിരിക്കുമെന്ന് സര്‍വകലാശാല ഡീന്‍ ശോഭ ബഗായ് അറിയിച്ചിരുന്നു.

57,312ല്‍ അധികം അപേക്ഷകര്‍ ഇത്തവണ സര്‍വകലാശാലയില്‍ യുജി കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 18,837 പേര്‍ പിജി കോഴ്‌സുകളിലേക്കും 2071 പേര്‍ പിഎച്ച്ഡിയ്ക്കായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest Stories

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി

'തിലക് വർമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി'; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

'കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു' കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്ന് കെ രാജന്‍