ഡല്‍ഹി സര്‍വകലാശാല പരീക്ഷകള്‍ ഇനിയും നീളും; ഓപ്പണ്‍ ബുക്ക് പരീക്ഷ മാറ്റിവച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍വകലാശാല ഓപ്പണ്‍ ബുക്ക് പരീക്ഷ വീണ്ടും നീട്ടി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ നടത്താനിരുന്ന പരീക്ഷയാണ് പത്തു ദിവസത്തേക്ക് വീണ്ടും മാറ്റി വച്ചിരിക്കുന്നത്. പുതിയ പരീക്ഷ തീയതി ജൂലൈ 3ന് അറിയിക്കും.

രാജ്യത്ത് കോവിഡ് കേസുകള്‍ അഞ്ചു ലക്ഷത്തിനടുത്തെത്തി. ഡല്‍ഹിയില്‍ മാത്രം 77,240 പേര്‍ രോഗബാധിതരാണ്. 2,492 മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ പരീക്ഷ മാറ്റിവയ്ക്കാന്‍ ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചത്.

Read more

അതേസമയം, സിബിഎസ്ഇ 10, 12ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 15ന് ഫലം പ്രഖ്യാപിക്കും.