ഫസ്റ്റ്‌ബെല്ലിന് മികച്ച പ്രതികരണം; തിങ്കളാഴ്ച മുതല്‍ പുതിയ ക്ലാസുകള്‍ ആരംഭിക്കുന്നു

ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ സംപ്രേഷണം ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ ഒന്നു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും. ആദ്യ ക്ലാസുകളുടെ പ്രതികരണം അനുസരിച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് വാക്കുകള്‍ എഴുതി കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

മികച്ച പ്രതികരണമാണ് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ക്ക് ലഭിച്ചത്. വിക്ടേഴ്‌സ് വെബില്‍ 27 ടെറാബൈറ്റ് ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫെയ്‌സ്ബുക്കില്‍ പത്തു ലക്ഷത്തോളം വരിക്കാറുണ്ടായി. പ്ലേ സ്റ്റോറില്‍ നിന്ന് 16.5 ലക്ഷം പേര്‍ വിക്ടേഴ്‌സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡു ചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധിക ആളുകള്‍ കണ്ടു. ഗള്‍ഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളിലും ക്ലാസുകള്‍ക്ക് കാഴ്ചക്കാരുണ്ടായി.

കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കില്‍ victerseduchannelല്‍ ലൈവായും, യുട്യൂബില്‍ itsvicters വഴിയും ക്ലാസുകള്‍ കാണാം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകളുടെ പുനസംപ്രേഷണം പുനസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്ന് ഓഫ്‌ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.

തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകള്‍ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിെന്റ പാലക്കാട്, കാസര്‍കോട്, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തില്‍ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെ.യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകള്‍ തയാറാക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ കൈറ്റ് വെബ്സൈറ്റില്‍  www.kite.kerala.gov.in ലഭ്യമാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം