ഉപരിപഠനത്തിന് ഏറ്റവും മികച്ച സാധ്യതകള്‍ തുറന്നിടുന്ന പത്ത് വിദേശ രാജ്യങ്ങൾ ഇവയാണ്

ഉപരി പഠനത്തിനായി വിദേശരാജ്യങ്ങൾ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നിരവധിയാണ്. നടപടിക്രമങ്ങൾ എളുപ്പമായതുകൊണ്ടാകാം കാനഡയാണ് ഭൂരിഭാഗം പേരും തെര‍ഞ്ഞെടുക്കുന്നത്. സമീപകാലത്ത് ഇന്ത്യയും കാനഡയും തമ്മിൽ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി നിരവധി വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു.യു.കെ, ജര്‍മ്മനി എന്നിവരോടൊപ്പം തന്നെ ഇന്ത്യക്കാര്‍ ഏറെ പ്രധാന്യം നൽകിയിരുന്ന കുടിയേറ്റ രാജ്യമായിരുന്നു കാനഡ.

നിലവിലെ സാഹചര്യങ്ങൾ കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിനോടകം പ്രവേശനം നേടിയ വിദ്യാർഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. ഇതോടെ മറ്റ് രാജ്യങ്ങളിലെ സാധ്യതകൾ അന്വേഷിക്കുകയാണ് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും.കാനഡ പ്രതിസന്ധി നിലവില്‍ വന്നതോടെ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും ഏഷ്യയിലേക്കുമൊക്ക അന്വേഷണം വ്യാപിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കാനഡയ്ക്കുപുറമേ ഉപരിപഠനത്തിന് ഏറ്റവും മികച്ച സാധ്യതകള്‍ തുറന്നിടുന്ന 10 വിദേശ രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. യു കെ 

ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയിൽ നിന്ന് മികച്ച വിദ്യാഭ്യാസവും ജോലിയും തേടി നിരവധി പേർ യുകെയിലേക്ക് കുടിയേറ്റം നടത്താറുണ്ട്.പഠനത്തിനായാണ് പലരും യു.കെയിലെത്തുന്നത്. ലോകോത്തര നിലവാരമുള്ള പഠനസംവിധാനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും യുകെയുടെ സവിശേഷതയാണ്.ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍ എന്നിങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളാണ് യുകെയിൽ ഉള്ളത്. വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷയോടെ ഉപരിപഠനത്തിനായി ആശ്രയിക്കാവുന്ന രാജ്യമാണ് യുകെ.

2. യുഎസ്എ

ഇന്ത്യൻ കുടിയേറ്റത്തിൽ യുഎസ്എ ഒഴിച്ചു നിർത്താവുന്ന രാജ്യമല്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദേശ രാജ്യം അമേരിക്കയാണ്. ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, എം.ഐ.ടി എന്നിവയാണ് യു.എസ്.എയിലെ പ്രധാന സര്‍വ്വകലാശാലകള്‍.

ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്.കുടിയേറ്റ സാധ്യതകളും, ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, ജോലി സാധ്യതകളുമാണ് അമേരിക്കയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.

3. ഓസ്‌ട്രേലിയ

ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യത്തിൽ ഓസ്ട്രേലിയൻ സർവകലാശാലകൾ ഏറെ പ്രശസ്തമാണ്. പഠന ശേഷം ലഭിക്കുന്ന തൊഴിൽ അവസരങ്ങളിലും മെച്ചപ്പെട്ട സാധ്യതകളാണ് ഓസ്ട്രേലിയ വാഗ്ദാനം ചെയ്യുന്നത്. വിദേശ വിദ്യാര്‍ഥികളുടെ രാജ്യത്തേക്കുള്ള കടന്ന് വരവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും വിസ പ്രോഗ്രാമുകളും ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നൽകുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, ദി ആസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഓഫ് അഡ്‌ലെയ്ഡ് എന്നിവയാണ് ആസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍….

4. ന്യൂസിലാന്റ്

വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ അത്ര പ്രാധാന്യം ഇല്ലാതിരുന്ന ഇടമാണ് ന്യൂസിലാന്റ്. എന്നാൽ സമീപകാലത്തിൽ ആ പ്രവണതയ്ക്ക് വൻ തോതിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ന്യൂസിലാന്റിലേക്കുള്ള കുടിയേറ്റം വലിയ രീതിയില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഓക് ലാന്റ്, ദി വിക്ടോറിയ യൂണിവേഴ്‌സിറ്റി ഓഫ് വെല്ലിങ്ടണ്‍ എന്നിവയടക്കം ലോകപ്രശസ്തമായ നിരവധി യൂണിവേഴ്‌സിറ്റികള്‍ ന്യൂസിലാന്റിലുണ്ട്.

വിദേശ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാനായി ന്യൂസിലന്റ് സർക്കാർ തന്നെ വിവിധ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാനഡയടക്കമുളള രാജ്യങ്ങളില്‍ നിന്നുണ്ടായ പ്രതിസന്ധികള്‍ ലളിതമായ കുടിയേറ്റ നടപടികളിലൂടെ തങ്ങൾക്ക് അനുകൂലമായ സാഹചര്യമാക്കി മാറ്റുവാനാണ് ന്യൂസിലാന്റ് സർക്കാരിന്റെ നീക്കം.

5. അയർലന്റ്

ഈ അടുത്തകാലത്ത് വിദേശ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് അയര്‍ലാന്റ്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളും കുറഞ്ഞ ചെലവിലുള്ള കോഴ്‌സുകളുമാണ് അയര്‍ലാന്റ് വാഗ്ദാനം ചെയ്യുന്നത്. ചെലവ് കുറവ് എന്നത് തന്നെ കുടിയേറ്റം വർധിക്കുവാനുള്ള പ്രധാന കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ഥികളടക്കം നിരവധി വിദേശികള്‍ ഇതിനോടകം ജോലിക്കും പഠനത്തിനുമായി അയര്‍ലന്റിലേക്ക് എത്തുന്നുണ്ട്.ജീവിത സൗകര്യങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം, പ്രകൃതി സൗന്ദര്യം, രാജ്യത്തിന്റെ സംസ്‌കാരം ഇവയെല്ലാമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ അയര്‍ലാന്റിന് ഡിമാന്‍ഡ് കൂട്ടുന്നത്.ഇതിനെല്ലാം പുറമെ മെച്ചപ്പെട്ട തൊഴിലവസരങ്ങളും അയർലന്റിൽ ലഭ്യമാണ്.

യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍, മൈനൂത്ത് യൂണിവേഴ്‌സിറ്റി, ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, ട്രിനിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്, യൂണിവേഴ്‌സിറ്റി ഓഫ് ഗാല്‍വേ തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ അയര്‍ലന്റിലുണ്ട്. അക്കാദമിക് മികവിന്റെയും ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ പ്രവേശനം നേടാവുന്നതാണ്.

6. ജര്‍മ്മനി

കാനഡയുടെ അത്ര ഇല്ലെങ്കിലും ജർമ്മനി ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ പ്രിയപ്പെട്ട സ്റ്റഡി ഡെസ്റ്റിനേഷനാണ്.നഴ്‌സിങ്, എം.ബി.ബി.എസ് തുടങ്ങിയ മെഡിക്കല്‍ കോഴ്‌സുകളും, ടെക്, ബിസിനസ് മുതലായ കോഴ്‌സുകള്‍ക്കുമാണ് വിദേശ വിദ്യാർഥികൾ പ്രധാനമായും ജര്‍മ്മനിയെ ആശ്രയിക്കുന്നത്. മെഡിക്കല്‍ മേഖലകളിലെ തൊഴിലവസരങ്ങളിലും ജര്‍മ്മനി മുന്‍പന്തിയിലാണ്.

ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിച്ച്, ദി യൂണിവേഴ്‌സിറ്റി ഓഫ് സ്റ്ററ്റ്ഗാര്‍ട്ട്, യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ലിന്‍ തുടങ്ങിയവയാണ് ജര്‍മ്മനിയിലെ പ്രശസ്തമായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍.

അടുത്തകാലത്തായി വിദേശ കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ പൗരത്വ നിയമങ്ങളിലടക്കം ജര്‍മ്മനി ഇളവ് വരുത്തിയിരുന്നു. പുതിയ നിയമത്തിന് കീഴില്‍ വിദേശികള്‍ക്ക് പൗരത്വം ലഭിക്കാനുള്ള കാലപരിധി അഞ്ച് വര്‍ഷമായി കുറയ്ക്കാനാണ് തീരുമാനം. നേരത്തെ ഇത് എട്ട് വർഷമായിരുന്നു.

7. യുഎഇ

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രാധാന്യമുള്ളതാക്കിയത് തൊഴിൽ തേടിയുള്ള കുടിയേറ്റങ്ങളാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബുകളിലൊന്നായ യു.എ.ഇ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യവും.

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യക്കാരുടെ സ്റ്റഡി ഡെസ്റ്റിനേഷന്‍ ലിസ്റ്റിലും യു.എ.ഇ ഇടംപിടിച്ചിരിക്കുന്നു. മെച്ചപ്പെട്ട ജോലി സാധ്യതകളും, കുറഞ്ഞ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാമെന്നതുമാണ് മലയാളികളുടെ വിദേശ പഠന സാധ്യതകളിൽ യുഎഇയെ പ്രാധാന്യമുള്ളതാക്കിയത്.

8.ഫ്രാൻസ്

ഇന്ത്യയുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയുടെ ഫലമായി 2030 നുള്ളില്‍ ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശനം ഇരട്ടിയാക്കുമെന്നാണ് സര്‍ക്കാര്‍ വാദം.ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷമിട്ട് കൊണ്ട് പ്രത്യേക ഷെങ്കന്‍ വിസ പ്രോഗ്രാമിനും ഫ്രഞ്ച് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ ഇന്ത്യക്കാര്‍ക്ക് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിശ്കരിക്കുകയും പാഠ്യ പദ്ധതിയിലടക്കം മാറ്റം വരുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

എഞ്ചിനീയറിങ്, ഫാഷന്‍ ഡിസൈനിങ്, ആര്‍ട്‌സ്, ബിസിനസ് മേഖലകളില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് വമ്പിച്ച സാധ്യതകളാണ് ഫ്രാന്‍സ് മുന്നോട്ട് വെക്കുന്നത്. പഠനശേഷം തൊഴിൽ സാധ്യതകളും വർധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് തന്നെ വരും നാളുകളില്‍ ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിൽ വർധനവിന് സാധ്യത കാണുന്നു.

9. സൗദി അറേബ്യ

മെച്ചപ്പെട്ട തൊഴിലിടങ്ങളും പഠന സൗകര്യവുമാണ് സൗദി അറേബ്യയുടെ സവിശേഷത.രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ ലോക നിലവാരമുള്ള പ്രോഗ്രാമുകള്‍ക്കും സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്കും പ്രധാന്യം നൽകുന്നുണ്ട്. ഇത് വിദേശ വിദ്യാർഥികൾക്ക് ഗുണം ചെയ്യും. കിങ് സൗദ് യൂണിവേഴ്‌സിറ്റി, കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി എന്നിവയൊക്കെ സൗദിയിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

10. നെതര്‍ലാന്റ്സ്

എല്ലാ മേഖലയിലുമുള്ള വിദ്യാർഥികൾക്ക് അവസരമുള്ള രാജ്യമല്ല നെതർലാന്റ്സ്..എന്നാൽ ബിസിനസ്, എകണോമിക്‌സ് വിഷയങ്ങളില്‍ പഠനം ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ഇവിടം. യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാം, ദി ഇറാസ്മസ് യൂണിവേഴ്‌സിറ്റി ഓഫ് റോട്ടര്‍ഡാം എന്നിവയടക്കം ലോക പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നെതര്‍ലാന്റ്‌സിലുണ്ട്.മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പരിശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളിൽ വലിയൊരു വിഭാഗം ഇപ്പോൾ നെതര്‍ലാന്റ്‌സ് യൂണിവേഴ്‌സിറ്റികളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍