ഉന്നത വിദ്യാഭ്യാസവും മികച്ച ജോലി സാധ്യതകളും; സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അവസരങ്ങളുമായി നോർവെ ,,,,,

മികച്ച വിദ്യാഭാസ തൊഴിൽ സാധ്യതകൾ സ്വപ്നം കണ്ട് വിദേശരാജ്യങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ഒട്ടും കുറവല്ല. പലർക്കും സാഹചര്യങ്ങൾ സ്വപ്ങ്ങൾക്ക് ഒത്ത് ഉയരാതെ ഇരിക്കുമ്പോൾ മികച്ച സാദ്ധ്യതകൾ തേടി പോകേണ്ടതായി വരികയും ചെയ്യും. മുൻകാലങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാർക്കായി തൊഴിൽ സാധ്യതകൾ തുറന്ന് ഇട്ടിരുന്നു. നിരവധി മലയാളികൾ പ്രവാസത്തിലേക്ക് പോകുകയും മികച്ച ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു. എന്നാൽ ഇന്ന് ഗൾഫ് മാത്രമല്ല മലയാളികളുടെ സ്വപ്നഭൂമി

സമകാലീന സാഹചര്യങ്ങളിൽ യൂറോപ്പും അമേരിക്കയും ഇന്ത്യക്കാർക്കായി വാതിലുകൾ തുറക്കുകയാണ്. മിക്ക രാജ്യങ്ങളും നൈപുണ്യമുള്ള ജോലിക്കാരുടെ അഭാവം നേരിടുന്നതും, അതേസമയം ഇന്ത്യയിൽ നിരവധി പേർ നൈപുണ്യം നേടിയിട്ടും മികച്ച തൊഴിൽ സാധ്യത തേടേണ്ടി വരുന്നതും  ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുതൽ ജനകീയമാക്കുന്നു.

നോർവേ: അടിസ്ഥാന വിവരങ്ങളും സാധ്യതകളും

സമാധാനത്തിൻറെ നോബൽ സമ്മാനിക്കുന്ന നോർവേ എന്ന സുന്ദര രാജ്യം ആരും പോകാനും സ്ഥിരതാമസം ആക്കാനും കൊതിക്കുന്ന ഇടമാണ്. ആഗോള മാനവ വികസന സൂചികയിൽ തുടർച്ചയായി ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾക്ക് ഉള്ളിൽ ഇടം പിടിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള രാജ്യമാണ് നോർവേ. പ്രകൃതി സുന്ദരമായ ഇടങ്ങളും സാമ്പത്തിക സുരക്ഷിതത്വവും ഉള്ള സമ്പന്ന രാജ്യം.

നോർവേയുടെ ജിഡിപി 48000 കോടി യൂഎസ് ഡോളറിന് മുകളിലാണ്. പ്രതിശീർഷ വരുമാനം 89000 ഡോളറിലധികവും, അതായത് ഏകദേശം 70 ലക്ഷത്തോളം രൂപ. പ്രതിമണിക്കൂർ സാധാരണ ജോലികൾക്ക് പോലും 20 ഡോളറിന് മുകളിലാണ് ശമ്പളം. അതേസമയം ഉയർന്ന ജീവിത ചിലവും, നികുതിയും ഉണ്ട്. വരുമാന നികുതി അടക്കം പബ്ലിക് ഡൊമൈനിൽ ലഭ്യമാക്കും. ലോകത്തിലെ തന്നെ അഴിമതി കുറഞ്ഞ രാജ്യവും കൂടിയാണ് നോർവേ.

ലോകമാകെ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ആശങ്കപ്പെടുമ്പോഴും നോർവെയുടെ സാമ്പത്തിക മേഖല ഭദ്രമാണ്. ഇന്ധന ശേഖരമാണ് രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷയ്ക്ക് അടിത്തറ പാകിയത്. ലോകത്തിലെ തന്നെ ഏറ്റവുമധികം എണ്ണ ഉൽപാദിപ്പിക്കുന്ന ഏഴാമത്തെ രാജ്യമാണ് നോർവേ. പെട്രോളിയം ഉത്പാദനം ആണ് ജിഡിപി യുടെ നാലിലൊന്നും. ഒപ്പം സമുദ്ര വിഭവങ്ങളും വിദേശ കറൻസി നേടാൻ സഹായിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യവും സാലറി പാക്കേജുകളുമാണ് ഇവിടെ നൽകുന്നത്. അതുകൊണ്ട് തന്നെ ജോലി ലഭിക്കാൻ പ്രൊഫെഷണൽ യോഗ്യതകളും തൊഴിൽ പരിചയവും പ്രധാനമാണ്. നോർവീജിയൻ ആണ് ഇവിടുത്തെ പ്രാദേശിക ഭാഷ. എന്നാൽ മിക്കവാറും എല്ലാരും ഇംഗ്ലീഷ് ഉപയോഗിക്കുകയും ചെയ്യും. ക്രോൺ (നോർവീജിയൻ ക്രോൺ) ആണ് നോർവേയുടെ കറൻസി. ഒരു നോർവീജിയൻ ക്രോൺ ഏകദേശം 8 രൂപയ്ക്ക് തുല്യമാണ്.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് പഠനത്തിനും, ജോലിക്കുമായി പോകാൻ ആഗ്രഹിക്കുന്നവർക്ക് ശ്രമിക്കാവുന്ന മികച്ച ഓപ്‌ഷനുകളിൽ ഒന്നാണ് നോർവേ. മികച്ച ജീവിത സാഹചര്യം, സുരക്ഷ, സ്ഥിരതാമസം ആക്കാനുള്ള സാധ്യത ഒക്കെയും നോർവേയെ വേറിട്ടതാക്കുന്നു.

സൗജന്യ വിദ്യാഭാസം

നോർവേയിൽ വിദ്യാഭാസം സൗജന്യമായാണ് നൽകുന്നത്. സർവകലാശാലകളിലും സൗജന്യ വിദ്യാഭാസം നൽകുന്നു. വിദേശികൾക്കും പബ്ലിക് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീ സൗജന്യമായിരിക്കും .എന്നാൽ ഭക്ഷണം താമസം തുടങ്ങിയ ജീവിത ചിലവുകൾ സ്വയം കണ്ടെത്തണ്ടി വരും. പാർട്ട് ടൈം ജോലി സാധ്യതകളും ലഭ്യമാണ്. തുടർന്ന് നോർവേയിൽ തന്നെ ജോലിക്ക് ശ്രമിക്കാനും കഴിയും. ആരോഗ്യ സേവനങ്ങളും ഇവിടെ തികച്ചും സൗജന്യമാണ്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും നാളെയുടെ പുരോഗതിക്ക് ഉപകരിക്കും എന്ന കാഴ്ചപ്പാടിലാണ് രാജ്യം ഈ നയം സ്വീകരിച്ചത്.

ജോലി സാഹചര്യം

ജോലി ചെയ്യുന്ന സമയം പോലെ ആനുപാതികമായി കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം അനുവദിക്കണം എന്ന നിയമം തന്നെയുണ്ട് നോർവേയിൽ. അതുകൊണ്ട് ജോലി സമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ആഴ്ചയിൽ 37.5 മണിക്കൂറാണ് ശരാശരി ജോലി സമയം. വർഷത്തിൽ 25 ദിവസം ലീവ് അലവൻസ് നൽകും.

67 വയസാണ് നോർവേയിൽ വിരമിക്കൽ പ്രായം. 62 വയസ് മുതൽ 1000 ഡോളർ പെൻഷനും ലഭ്യമാകും. വിരമിക്കൽ പ്രായം 70 വയസാക്കാനുള്ള നീക്കം നോർവേ ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ശമ്പളത്തോട് കൂടിയ സിക്ക് ലീവ്, കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നം നേരിട്ടാൽ ലീവ്, പ്രസവാവധി എന്നിവ നൽകും.

ജോലി സാധ്യതകൾ

നിരവധി ജോലികൾക്ക് നോർവേയിൽ മികച്ച സാധ്യതാ ഉണ്ട്. ഒപ്പം മികച്ച വിദ്യാഭ്യസവും സാധ്യമാകും. സാങ്കേതിക വിദ്യ മേഖലയിൽ മികച്ച ഒഴിവുകൾ ഉണ്ടാകാറുണ്ട്, എൻജിനീയർ, ഡെവലപ്പർ, സോഫ്റ്റ്‌വെയർ എൻജിനീയർ, അധ്യാപനം, ഡ്രൈവിംഗ്, ടൂറിസം, സോഷ്യൽ വർക്ക്, നിയമം, സീഫുണ്ട് ഇൻഡഡ്ട്രി, ഓയിൽ ആൻഡ് ഗ്യാസ് മേഖല എന്നിവിടങ്ങളിൽ സാധ്യതകൾ ഉണ്ട്. എന്നാൽ ബ്രിട്ടൺ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളെ പോലെ എമിഗ്രെഷൻ പ്രോത്സാഹന നയം ഇല്ലാത്തത് കൊണ്ട് തന്നെ അധികം പരസ്യം നൽകുന്നതോ, മറ്റ് രാജ്യങ്ങളിൽ അഭിമുഖം സംഘടിപ്പിച്ച് ആളെ എടുക്കുന്ന രീതിയോ നോർവേയ്ക്ക് ഇല്ല.

നഴ്‌സ് ആയി നോർവേയിൽ ജോലി ചെയ്യണമെങ്കിൽ നോർവീജിയൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഇൻറെ അംഗീകാരം വേണം. സോഷ്യൽ വർക്ക്, കെയർ വിസ തുടങ്ങിയവയ്ക്കും പ്രത്യേക രജിസ്‌ട്രേഷൻ വേണ്ടി വരും. പ്രൊഫഷണൽ ജോലികൾക്ക് നിഷ്കർഷിക്കുന്ന യോഗ്യതയ്ക്ക് ഒപ്പം പ്രവർത്തി പരിചയം വളരെ പ്രധാനമാണ്. പ്രവർത്തി പരിചയം അഭിമുഖ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ കൃത്യമായി വിലയിരുത്തുകയും ചെയ്യും.

നോർവേ അനുവദിക്കുന്ന വിസകൾ

നോർവേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമായും മൂന്ന് വിസ രീതികൾ നിലവിലുണ്ട്. ഒന്ന് സ്റ്റുഡൻറ് വിസയാണ്. മറ്റൊന്ന് തൊഴിൽ വിസ. യൂണിവേഴ്സിറ്റിയിൽ സ്റ്റുഡൻറ് വിസയ്ക്ക് നേരിട്ട് അപേക്ഷിക്കാനാകും. അഡ്മിഷൻ ലഭിച്ചാൽ മറ്റ് നടപടി ക്രമം വേഗത്തിൽ പൂർത്തിയാക്കാം. നോർവേയിൽ പഠിക്കുന്നവർക്ക് ജോലി കണ്ടെത്താനും സ്ഥിരതാമസം ആക്കാനും വലിയ പാടില്ല. എന്നാൽ ഈ കാലയളവിൽ തന്നെ ജോലി കണ്ടെത്തണം.

രണ്ടാമത് തൊഴിൽ ഓഫർ നേടി വർക്ക് പെർമിറ്റ് നേടുക എന്നതാണ്. ഈ ഗണത്തിൽ നോർവീജിയൻ ഗവണ്മെന്റ് വിവിധ തരത്തിലുള്ള വർക്ക് വിസകൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നെണ്ണമാണ് ഓഫ് ഷോർ വർക്ക് വിസ, സ്‌കിൽഡ് വർക്ക് വിസ, സീസണൽ വർക്ക് വിസ എന്നിവ.

ജോലി ഓഫർ നേടാൻ വിവിധ ഓൺലൈൻ പ്ലാറ്റഫോം വഴി ജോലി ഒഴിവുകൾ കണ്ടെത്തുകയും, അപേക്ഷ നൽകുകയും ചെയ്യാം. ജോലി കണ്ടെത്തിയാൽ വർക്ക് പെർമിറ്റ് ലഭിക്കും. നോർവേയിൽ ജോലി സാദ്ധ്യതകൾ കണ്ടെത്തിയാൽ തൊഴിൽ ഉടമയ്ക്ക് നേരിട്ട് മെയിൽ അയച്ച് ജോലിക്ക് ശ്രമിക്കാനാവും. എന്നാൽ കൃത്യമായ പ്രൊഫെഷണൽ സ്റ്റാൻഡേർഡ് കീപ്പ് ചെയ്യുക എന്നത് ഈ കമ്മ്യൂണിക്കേഷനിൽ പ്രധാനമാണ്.

സ്‌കിൽഡ് വർക്ക് വിസയ്ക്ക് ആണ് ശ്രമിക്കുന്നത് എങ്കിൽ വിദ്യാഭ്യസ യോഗ്യതയും പ്രവർത്തി പരിചയവും ജോലി ലഭിക്കാൻ പ്രധാനമാണ്. മൂന്ന് വർഷം വരെ പരിചയം ആവശ്യപ്പെടും. ഇതും നേരിട്ടോ ഏജൻസികൾ വഴിയോ അപേക്ഷിക്കാനാവും.

ഏജൻസികൾ മുഖേന സീസണൽ ജോലി എളുപ്പത്തിൽ കണ്ടെത്താനാകും. സീസണൽ വർക്ക് വിസയോ, സ്‌കിൽഡ് വർക്ക് വിസയോ ഓരോരുത്തരുടെയും യോഗ്യതയും ഒഴിവിന്റെയും അടിസ്ഥാനത്തിലാകും ജോലി തരപ്പെടുത്തുക. എന്നാൽ ഏജൻസി കണ്ടെത്തുമ്പോൾ അംഗീകൃത ഏജൻസി ആണോ എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. സീസണൽ വർക്ക് വിസ 6 മാസം മുതൽ 9 മാസം വരെ കാലാവധി ഉള്ളത് ആയിരിക്കും. കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ താത്കാലിക ജോലികളാണ് സീസണൽ വർക്ക് വിസ വഴി ലഭിക്കുക. ഇതിൻറെ പ്രോസസ്സിംഗ് സമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. എന്നാൽ ഏജൻസികൾ പലപ്പോഴും നല്ലൊരു തുക പ്രോസസ്സിംഗ് ഫീ വാങ്ങാറുണ്ട്. നേരിട്ട് ജോലി കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് പലപ്പോഴും ഏജൻസികളിൽ കുറേക്കൂടെ എളുപ്പമുള്ള ഓപ്‌ഷൻ ആണെന്ന് തോന്നാം.

സന്ദർശന വിസയിലോ, ഷെൻഗൻ വിസയിലോ നോർവേയിലേക്ക് പോകാനാകും. ഈ കാലയളവിൽ ജോലി അന്വേഷിക്കാൻ തടസമില്ല. അതുകൊണ്ട് തന്നെ ജോലി കണ്ടെത്തിയാൽ വർക്ക് പെർമിറ്റ് നേടാനാകും. ഷെൻഗൻ വിസയിലാണ് പോകുന്നത് എങ്കിൽ ഒരേ വിസയിൽ നിരവധി രാജ്യങ്ങൾ സന്ദർശിക്കാൻ ആകും. അതുകൊണ്ട് നോർവേയിൽ ജോലി ശരിയായില്ലെങ്കിൽ മറ്റൊരു രാജ്യത്ത് അന്വേഷണം തുടരാനും സാധിക്കും.

നോർവേ തുറന്നിടുന്ന സാധ്യതകൾ കൂടുതൽ സ്ഥിരതയുള്ളതാണ്. കുട്ടികളുടെ വിദ്യാഭ്യസവും, ജോലിക്ക് ഒപ്പം ഉന്നത വിദ്യാഭാസവും ഒക്കെ നോർവേ നൽകുന്ന വാഗ്ദാനമാണ്. ഒപ്പം ലോകത്തിലെ തന്നെ മികച്ച ജീവിത അന്തരീക്ഷവും.

Latest Stories

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും