കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് മുണ്‍ഗന നല്‍കി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് ബദല്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി മാനവശേഷി മന്ത്രാലയം. വിവിധ സാങ്കേതിക ഉപകരണങ്ങള്‍/സോഷ്യല്‍ മീഡിയഉപയോഗിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായാണ് ഈ കലണ്ടര്‍ പുറത്തിറക്കിയതെന്ന് എച്ച്ആര്‍ഡി മന്ത്രി രമേഷ് പൊക്രിയാല്‍ ട്വീറ്റ് ചെയ്തു.
കലാപഠനം, ശാരീരിക വ്യായാമങ്ങള്‍, യോഗ മുതലായ പ്രായോഗിക പരിശീലനം ആവശ്യമുള്ള പഠന പ്രവര്‍ത്തനങ്ങളും കലണ്ടറിലുണ്ടെന്നു പ്രകാശനം ചെയ്തു കേന്ദ്രമന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും വാട്‌സാപ്പ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയവ ഉപയോഗിക്കാത്തവര്‍ക്കും ക്ലാസുകളെക്കുറിച്ച് എസ്എംഎസ്, വോയ്സ് കാള്‍ എന്നിവ വഴി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം.
ഇക്കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാന്‍ അധ്യാപകരെ സഹായിക്കുംവിധമാണ് കലണ്ടറെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കായി റേഡിയോ പ്രോഗ്രാമുകള്‍, ദൃശ്യപരിപാടികള്‍ എന്നിവയിലേക്കുള്ള ലിങ്കും ഉള്‍പ്പെടുത്തും.