കേരളത്തിലെ ഏഴ് ജില്ലകള്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ; തിയതികള്‍ പ്രഖ്യാപിച്ചു

ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകള്‍ക്കായി കരസേനയിലേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ (സിഇഇ) 2023 ഏപ്രില്‍ 17 മുതല്‍ ഏപ്രില്‍ 26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.

അഗ്നിവീറിലെ എല്ലാ ട്രേഡുകളിലേയ്ക്കും കൂടാതെ സോള്‍ജിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, മത അദ്ധ്യാപകര്‍, ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ശിപായി ഫാര്‍മ, ഹവില്‍ദാര്‍ (സര്‍വേയര്‍ ഓട്ടോമാറ്റഡ് കാര്‍ട്ടോഗ്രാഫര്‍) എന്നീ തസ്തികകളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്.