മെയ് 19-ന് ലോഞ്ച് ചെയ്ത ജെഇഇ മെയിന്‍, നീറ്റ് മോക്ക് ടെസ്റ്റ് ആപ്പ് മൂന്നു ദിവസത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. 80000-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ മോക്ക് ടെസ്റ്റിന് ഹാജരായതായും മന്ത്രി അറിയിച്ചു.
30 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 26-ന് പരീക്ഷകള്‍ നടത്തുമെന്നാണ് രമേഷ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചത്.
ലോക്ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്‍ടിഎയുടെ ടെസ്റ്റ് പ്രാക്ടീസ് സെന്ററുകളും അടച്ചതു മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കോച്ചിംഗിന് പോകാന്‍ സാധിക്കില്ല. അതിനാലാണ് മോക്ക് ടെസ്റ്റ് ആപ്പ് ഒരുക്കിയത്.