ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിയ സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് പരീക്ഷാകേന്ദ്രം മാറാന്‍ അവസരം. പരീക്ഷാകേന്ദ്രം മാറുന്നതിന് ജൂലൈ 15-ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അധികഫീസ് ആവശ്യമെങ്കില്‍ ജൂലൈ 15 രാത്രി 11. 50 വരെ ഓണ്‍ലൈനായി അടക്കാം.
ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുമ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും ഇനി അവസരം ഉണ്ടായിരിക്കില്ലെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വ്യക്തമാക്കിയിട്ടുണ്ട്. വെബ്സൈറ്റ്: neet@nta.ac.in
ഹെല്‍പ് ഡസ്‌ക്: 8700028512,8178359845, 9650173668, 9599676953, 8882356803
ജെഇഇ മെയിന്‍ ബിരുദതല എന്‍ജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27നും നടക്കും. നീറ്റ് പരീക്ഷ സെപ്റ്റംബര്‍13-ന് നടക്കും. രണ്ടാം തവണയാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നത്. ജൂലൈ, ഏപ്രില്‍, മെയ് മാസങ്ങളിലായാണ് പരീക്ഷ നേരത്തെ നിശ്ചയച്ചിരുന്നത്.
ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് 9 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഏകദേശം 16 ലക്ഷം പേര്‍ നീറ്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന, ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും മന്ത്രിയ്ക്ക് ലഭിച്ച ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷ നടത്തുന്ന കാര്യത്തില്‍ പുനര്‍ചിന്തനം വേണ്ടി വന്നത്.