ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ നോര്‍ക്ക സംഘടിപ്പിച്ച റിക്രൂട്ട്മെന്റ് ഡ്രൈവില്‍ 297 നഴ്‌സുമാരെ തെരഞ്ഞെടുത്തു. ഇതില്‍ 86 പേര്‍ ഒഇടി യുകെ സ്‌കോര്‍ നേടിയവരാണ്.
മറ്റുള്ളവര്‍ നാലുമാസത്തിനുള്ളില്‍ യോഗ്യത നേടണം. ഒക്ടോബര്‍ 10 മുതല്‍ 21 വരെ കൊച്ചിയിലും മംഗളൂരുവിലുമായാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചത്. യുകെയില്‍നിന്നുള്ള അഞ്ചംഗ പ്രതിനിധിസംഘവും നോര്‍ക്ക റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജര്‍ ടി കെ ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘവും നേതൃത്വം നല്‍കി.
പ്രസ്തുത റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നേരത്തേ അപേക്ഷ നല്‍കിയവര്‍ക്കും അവസരമൊരുക്കി നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ 3എഡിഷന്‍ നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങഡമിലെ (യുകെ) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ (ഒഇടി/ഐഇഎല്‍ടിഎസ്-യുകെ സ്‌കോര്‍ നേടിയവര്‍ക്കു മാത്രം), സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്‌സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (ENGLISH, MALAYALAM) 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.