കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്കാണ് നീട്ടി വച്ചിരിക്കുകയാണ്. എന്നാല്‍ ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ് (ബിഇ), ബിടെക് പ്രവേശന പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും അപേക്ഷിക്കാം. ജെഇഇ മെയിനിന് പുറമേ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്ന മറ്റു ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇവയൊക്കെയാണ്:
ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നടക്കുന്ന എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, മെഡിക്കല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ജൂലൈ 27, 28, 29, 30 തീയതികളിലായാവും പരീക്ഷ നടക്കുക. വെബ്‌സൈറ്റ്: https://sche.ap.gov.in/
ആന്ധ്ര സര്‍വകലാശാലയില്‍ ബിടെക്, എംടെക് കോഴ്‌സുകളിലേക്ക് ജൂലൈ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഏഴിനാണ് പരീക്ഷ. ഓഗസ്റ്റ് 14ന് ഫലം പ്രഖ്യാപിക്കും. വെബ്‌സൈറ്റ്: aueet.audoa.in
വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളിയില്‍ ജൂലൈ 15 വരെ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 2 വരെയാകും പ്രവേശന പരീക്ഷ നടക്കുക. വെബ്‌സൈറ്റ്: viteee.bit.ac.in
ടൊലനി മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മറൈന്‍ എഞ്ചിനീയിറിംഗില്‍ ബിടെക്, നോട്ടിക്കല്‍ ടെക്‌നോളജിയില്‍ ബിഎസ്‌സി പ്രോഗ്രാമുകള്‍ക്കുമായും അപേക്ഷിക്കാം. ജൂലൈ 10 ആണ് അപേക്ഷിക്കാനുള്ള വസാന തീയതി. വെബ്‌സൈറ്റ്: tmi.tolani.edu