നീറ്റ്, ജെഇഇ പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18-നും 23-നും ഇടയ്ക്കും നീറ്റ് ജൂലൈ 26-നും ജെഇഇ അഡ്വാന്‍സ്ഡ് ഓഗസ്റ്റിലും നടക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയായിരുന്നു പരീക്ഷകള്‍ മാറ്റി വെച്ചത്.
ഏപ്രിലില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ മേയ് ആദ്യ വാരത്തിലേക്കും പിന്നീട് മേയ് അവസാനത്തേക്കും നീട്ടി. പക്ഷേ രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടിയതോടെയാണ് പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചത്.
ഏകദേശം 9 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്നത്. നീറ്റ് 2020 പരീക്ഷയ്ക്കായി 15.93 ലക്ഷത്തോളം പേരാണ് അപേക്ഷിച്ചിട്ടുളളത്. അതേസമയം, ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുളള തിയതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീട്ടിയിരുന്നു. ഇത് ഇനിയും നീട്ടാനാണ് സാദ്ധ്യത.