ഐ.ഐ.ടികളില്‍ പരീക്ഷയില്ല; ജെ.എന്‍.യുവില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല കോളജുകളും ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. രാജ്യത്തെ അഞ്ച് കേന്ദ്ര സര്‍വകലാശാലകളും ഐഐടികളും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കുന്നു. മിഡ് സെമസ്റ്റര്‍ പരീക്ഷകളിലെ വിദ്യാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കി വിലയിരുത്തലുകള്‍ നടത്താനാണ് തീരുമാനിക്കുന്നത്.

ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ബോംബെ ഐഐടി, ഖരഖ്പൂര്‍ ഐഐടി, കാണ്‍പൂര്‍ ഐഐടികളിലാണ് അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഒഴിവാക്കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, അലിഗര്‍ മുസ്ലിം സര്‍വകലാശാല, ജാമിയ മിലിയ, ഡല്‍ഹി ഐഐടി എന്നിവിടങ്ങളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയോ ഓണ്‍ലൈന്‍ പരീക്ഷയോ അല്ലെങ്കില്‍ സര്‍വകലാശാല തുറന്നതിന് ശേഷമോ പരീക്ഷ നടത്താനാണ് തീരുമാനം.

ഡല്‍ഹി ഐഐടിയില്‍ ജൂണില്‍ ഓണ്‍ലൈന്‍ പരീക്ഷയും, ടെലിഫോണ്‍ വൈവയും നടത്താനാണ് ആലോചിക്കുന്നത്. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം പരീക്ഷ നടക്കും.

ഖരഖ്പൂര്‍ ഐഐടിയിലെ അധ്യാപക സമിതി സെമസ്റ്റര്‍ എഴുത്തു പരീക്ഷ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം മെയ് 27-ന് പാസാക്കിയിരുന്നു. അസൈമെന്റ്, വൈവ, നേരത്തെയുള്ള പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയാകും വിലയിരുത്തുക.

കാന്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഡ് സെമസ്റ്റര്‍ പരീക്ഷ, ക്വിസ്, പ്രൊജക്ട്, അസൈമെന്റ് അടിസ്ഥാനമാക്കി എ, ബി, സി ഗ്രേഡുകള്‍ നല്‍കും. വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കില്ല. ബോംബെ ഐഐടിയിലും മിഡ് സെമസ്റ്റര്‍ പരീക്ഷകള്‍ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നല്‍കുക.

Latest Stories

'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

'കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്'; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വിഡി സതീശൻ

ആ താരത്തിന്‍റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

IND VS AUS: രോഹിതിനോട് ആദ്യം അത് നിർത്താൻ പറ, എന്നാൽ അവന് രക്ഷപെടാം; തുറന്നടിച്ച് സുനിൽ ഗവാസ്കർ

'പ്ലാസ്റ്റിക് തിന്നും പുഴുക്കൾ'; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: ബിജെപി രാഷ്ട്രീയം കളിക്കുന്നു; ഇത് വെറും അശ്രദ്ധയല്ല അനീതി; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ആ സൂപ്പർ താരം ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ എല്ലാ മത്സരങ്ങളും കളിക്കില്ല, ഇന്ത്യ ആ തീരുമാനം എടുക്കും; വമ്പൻ വെളിപ്പെടുത്തലുമായി പരാസ് മാംബ്രെ

അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി, 'ബറോസ്' റിലീസ് തീയതി കേട്ടപ്പോള്‍ വിസ്മയിച്ചുപോയി, കാര്യമറിഞ്ഞപ്പോള്‍ ലാലും..: ഫാസില്‍

പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!