സാലിഹ് റാവുത്തർ
എൻജിനീയറിംഗ്, എന്താകണം നാളെയുടെ ഭാവി എന്നതിനെപ്പറ്റി പഠിക്കുന്ന, പഠിപ്പിക്കുന്ന വിദ്യാഭ്യാസ മേഖല. ഓരോ വര്‍ഷം കഴിയും തോറും എൻജിനീയറിംഗ് പഠിക്കണം എന്ന ആഗ്രഹത്തോടെ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ദ്ധനയ്ക്ക് ആനുപാതികമായി ഈ മേഖലയിലെ ഉപവിഭാഗങ്ങളും ഗവേഷണങ്ങളും വര്‍ദ്ധിച്ചു വരുന്നു. ഏറ്റവും മികച്ച പഠനവും പഠിതാക്കളും അനിവാര്യമായ മേഖലയായത്‌കൊണ്ട് തന്നെ എൻജിനീയറിംഗ് പഠിക്കുന്നതിനായി ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ തിരഞ്ഞെടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഘട്ടത്തിലാണ് എൻജിനീയറിംഗ് വിഭാഗത്തില്‍ ലോകോത്തര നിലവാരത്തിലുള്ള എൻജിനീയറിംഗ് പഠനം ഉറപ്പ് നല്‍കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആസ്ഥാനമായ പ്രൊവിഡന്‍സ് കോളജ് ഓഫ് എൻജിനീയറിംഗ് പ്രസക്തമാകുന്നത് ഇവിടെയാണ്.
ഒരു എൻജിനീയറിംഗ് കാമ്പസ് എന്താകണം, എങ്ങനെയാകണം എന്നാണ് പ്രൊവിഡന്‍സ് നമുക്ക് പഠിപ്പിച്ചു തരുന്നത്. ഏക്കറു കണക്കിന് വ്യാപിച്ചു കിടക്കുന്ന കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വളര്‍ച്ചയ്ക്കാണ് സ്ഥാപനം എന്നും മുന്‍തൂക്കം നല്‍കുന്നത്. അതിനാല്‍ തന്നെ പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തങ്ങള്‍ക്കും സ്‌പോര്‍ട്ട്‌സ്, ആര്‍ട്ട്‌സ് തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കും പറ്റിയ സാഹചര്യമാണ് കാമ്പസിനകത്ത് ക്രമീകരിച്ചിരിക്കുന്നത്.
പ്രൊവിഡന്‍സ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് കീഴില്‍ പ്രധാനമായും 5 എൻജിനീയറിംഗ് കോഴ്സുകളാണുള്ളത്. സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെയുള്ളത്. എല്ലാ വിഭാഗങ്ങള്‍ക്കും പൂര്‍ണ സജ്ജീകരണത്തോടു കൂടിയ ഡിപ്പാര്‍ട്ട്‌മെന്റുകളും ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് പിന്തുണയേകി പ്രവര്‍ത്തിക്കുന്ന അധ്യാപകരാണ് സ്ഥാപനത്തിന് ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. അതിനാല്‍ തന്നെ മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളും മിന്നുംപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന വിദ്യാഭ്യാസ ചരിത്രമുള്ള പ്രൊവിഡന്‍സ് കോളജ് നൂറു ശതമാനം വിജയത്തോടെയാണ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ ബിരുദധാരികളാക്കിയിരിക്കുന്നത് എന്നത് ഇതോട് ചേര്‍ത്തു വായിക്കേണ്ട ഒരു നേട്ടമാണ്.
വിശാലമായ സെന്‍ട്രലൈസ്ഡ് ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബുകള്‍, പ്രാക്റ്റിക്കല്‍ പരിശീലനത്തിന് അവസരമൊരുക്കുന്ന ലാബുകള്‍, കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന ഗ്രൗണ്ടുകള്‍, വിശാലമായ കാന്റീന്‍ തുടങ്ങി ഒരു വിദ്യാര്‍ത്ഥി ജീവിതത്തിന്റെ എല്ലാ മേഖലകളെയും തൃപ്തിപ്പെടുത്തുന്ന സൗകര്യങ്ങളാണ് കാമ്പസില്‍ ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി- അധ്യാപക അനുപാതം പോലും ഓരോ ഡിപ്പാര്‍ട്ട്‌മെന്റിനും ആവശ്യകത അനുസരിച്ച് വ്യത്യസ്തമായി ക്രമീകരിച്ചിരിക്കുന്നത് തന്നെ പഠനം എളുപ്പമാക്കുക എന്ന ചിന്തയില്‍ അധിഷ്ഠിതമായാണ്. ഓരോ വര്‍ഷം പ്ലേസ്‌മെന്റിനായി ഇവിടെയെത്തുന്ന മുന്‍നിര കമ്പനികളില്‍ നിന്നും മനസിലാക്കാവുന്നതാണ് പ്രൊവിഡന്‍സ് നല്‍കുന്ന പരിശീലനത്തിന്റെ മികവ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആശങ്കയിലായിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, പഠനത്തിന് മുടക്കം വരാത്ത രീതിയില്‍ ക്ലാസുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു പ്രൊവിഡന്‍സ് കോളജ്. ഈ അധ്യയന വര്‍ഷം പഠനത്തിനായി ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലാപ്‌ടോപ്പ് സൗജന്യമായി നല്‍കുന്നുണ്ട്. വരുന്ന അക്കാദമിക്ക് വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ നടത്തുന്നതിനായി മൈക്രോസോഫ്റ്റ് ടീംസ് എന്ന പ്ലാറ്റ്ഫോം ആണ് പ്രൊവിഡന്‍സ് പ്രയോജനപ്പെടുത്തുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്.
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്
ഇന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്ന എന്‍ജിനീയറിംഗ് കോഴ്സുകളില്‍ മുന്‍പന്തിയിലാണ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ബിരുദത്തിന്റെ സ്ഥാനം.വാഹന ഭീമന്മാരായ ഫോര്‍ഡ്, ടൊയോട്ട, മഹിന്ദ്ര തുടങ്ങിയവര്‍ ഇതിനോടകം ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് വലിയ നിക്ഷേപം കൊണ്ട് വന്നു കഴിഞ്ഞു. 24 മില്യന്‍ തൊഴിലവസരങ്ങളാണ് 2025 ഓടെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഊര്‍ജ്ജ രംഗത്ത് ഉണ്ടാകാന്‍ പോകുന്നത്.ഇതെല്ലാം തന്നെ ഈ വിഭാഗത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിന് കീഴില്‍ റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി, സ്മാര്‍ട്ട് ഗ്രിഡ്, ഇലക്ട്രിക് വെഹിക്കിള്‍ തുടങ്ങിയ മൂന്നു വിഭാഗങ്ങളാണുള്ളത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അത്യാധുനിക മെഷീന്‍ ലാബുകള്‍, പവര്‍ ഇലക്ട്രോണിക്‌സ് ലാബുകള്‍, ഇന്‍സ്ട്രുമെന്റേഷന്‍ ലാബുകള്‍ , കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പുകള്‍ എന്നിവ ഒരുക്കിയിരിക്കുന്നു. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വമ്പിച്ച ശേഖരവുമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമാകും വിധത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്
പ്രൊവിഡന്‍സ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് കീഴിലെ ഏറ്റവും മികച്ച വിഭാഗങ്ങളില്‍ ഒന്നാണ് മെക്കാനിക്കല്‍. വിവിധങ്ങളായ യന്ത്രസാമഗ്രികളുടെ രൂപകല്പനയും നിര്‍മ്മാണവും, ഹീറ്റിംഗ്, കൂളിംഗ് സംവിധാനങ്ങള്‍, ഡിസൈന്‍, മൈനിംഗ്, ഷിപ്പിംഗ്, കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ്, വാഹനങ്ങള്‍ എന്നിവയെ കുറിച്ചു പഠിക്കുന്ന പഠനശാഖയാണ് ഇത്. പ്രൊവിഡന്‍സ് കോളജിന് കീഴില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ പ്രധാനമായും മെറ്റീരിയല്‍സ് എന്‍ജിനീയറിംഗ്, ഡിസൈന്‍ എൻജിനീയറിംഗ്എന്‍ജിനീയറിംഗ്
, മാനുഫാക്ചറിംഗ് എൻജിനീയറിംഗ്, തെര്‍മല്‍ എൻജിനീയറിംഗ്, പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എൻജിനീയറിംഗ് തുടങ്ങിയ ഉപശാഖകളാണുള്ളത്. മേല്‍പ്പറഞ്ഞ എല്ലാ കോഴ്സുകളും ഇന്‍ഡസ്ട്രിയല്‍ ഇന്റേണ്‍ഷിപ്പോടു കൂടി പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യമാണ് സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്.
മെഡിക്കല്‍ റോബോട്ടുകളുടെ നിര്‍മ്മാണം, വാര്‍ റോബോട്ടുകളുടെ നിര്‍മ്മാണം, കണ്‍സ്ട്രക്ഷന്‍ മേഖല, കാര്‍ഷിക രംഗം എന്ന് വേണ്ട ഏത് രംഗത്തും ഉപയോഗപ്പെടുത്തുന്ന യന്ത്ര, വാഹന സാമഗ്രികളുടെ നിര്‍മ്മാണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മെക്കാനിക്കല്‍ എൻജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അനന്തമായ സാദ്ധ്യതകള്‍ നിറഞ്ഞ ഈ മേഖലയില്‍ പഠനത്തിനുള്ള എല്ലാവിധ സൗകര്യങ്ങളും കാമ്പസില്‍ ഒരുക്കിയിരിക്കുന്നു.
ലേത്ത്, ഡ്രില്ലിംഗ് മെഷീന്‍, മില്ലിംഗ് മെഷീന്‍, ഷേപ്പര്‍ സ്ലോട്ടര്‍, CNC ലേത്ത് ഉള്‍പ്പെടെയുള്ള മെഷീന്‍ തുടങ്ങിയവ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല മെറ്റിറിയല്‍ ടെസ്റ്റിംഗ്, എന്‍ജിന്‍ ടെസ്റ്റിംഗ്, ടര്‍ബൈന്‍ ടെസ്റ്റിംഗ്, പമ്പ് ടെസ്റ്റിംഗ്, ഹീറ്റ് ട്രാന്‍ഫര്‍ എക്വിപ്‌മെന്റ്‌സ്, മെട്രോളജി എക്വിപ്‌മെന്റ്‌സ് തുടങ്ങിയവയിലും കൃത്യമായ പരിശീലനം പ്രൊവിഡന്‍സ് ലഭ്യമാക്കുന്നു. വിശാലമായ കമ്പ്യൂട്ടര്‍ ലാബ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ലാബ്, വര്‍ക്ക് ഷോപ്പ് സൗകര്യങ്ങള്‍, മാനുഫാക്ച്ചറിംഗ് ലാബുകള്‍, മെറ്റിറിയല്‍ ടെസ്റ്റിംഗ് ലാബുകള്‍, ഫ്‌ളൂയിഡ് മെക്കാനിക്‌സ് ആന്‍ഡ് മെഷിനറി ലാബുകള്‍, തെര്‍മല്‍ എൻജിനീയറിംഗ് ലാബുകള്‍ മെഷീന്‍ ഡൈനാമിക്‌സ് ലാബുകള്‍ എന്നിവ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. കോഴ്സിനോട് അനുബന്ധിച്ചുള്ള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗില്‍ ഓട്ടോമൊബീല്‍ എഞ്ചിനീയറിംഗ്, പ്രാക്റ്റിക്കല്‍ ട്രെയിനിംഗ്, വെല്‍ഡ് സിമുലേറ്റര്‍, പൈപ്പിംഗ് ആന്‍ഡ് ഡിസൈനിംഗ്, ഓട്ടോകാഡ് എന്നിവയില്‍ വിദഗ്ധ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.
ഓട്ടോ മൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഫോക്‌സ് വാഗന്‍, ഫോര്‍ഡ്, ബിഎംഡബ്ല്യു, മഹീന്ദ്ര, അശോക് ലെയ്‌ലാന്‍ഡ്, നിസാന്‍ തുടങ്ങിയ സ്ഥാപനങ്ങളും മറൈന്‍ ഇന്‍ഡസ്ട്രിയില്‍ എച്ച് എം എം, എസ്സാര്‍ ഷിപ്പിംഗ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ഹാപ്പങ് ലോയ്ഡ് തുടങ്ങിയ സ്ഥാപനങ്ങളും നിരവധി തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നു. സ്റ്റീല്‍ ഇന്‍ഡസ്ട്രിയുടെ കാര്യമെടുത്താല്‍ ആര്‍സിലോര്‍ മിത്തല്‍, നിപ്പോണ്‍ സ്റ്റീല്‍ ആന്‍ഡ് സുമിറ്റോമോ മെറ്റല്‍ കോര്‍പ്പറേഷന്‍, സെയില്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ തുടങ്ങിയ സ്ഥാപനങ്ങളും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് അവസരമൊരുക്കുന്നു. L&T, Stanadyne, TVS, auto, ഷിപ്പിംഗ് കമ്പനികള്‍ തുടങ്ങിയവയില്‍ ഇന്റേണ്‍ഷിപ്പ് സൗകര്യം കോളജ് ഒരുക്കുന്നുണ്ട്. ഹൈദരാബാദിലെ അര്‍ത്ത് ഡിസൈന്‍ ബില്‍ഡ്, സ്റ്റാനഡൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്
പ്രൊവിഡന്‍സിന് കീഴില്‍ അങ്ങേയറ്റം മികവോട് കൂടി നടത്തപ്പെടുന്ന എന്‍ജിനീയറിംഗ് പഠന വിഭാഗമാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്. എന്‍ജിനീയറിംഗില്‍ കരുത്തുറ്റ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിനുതകുന്ന പരിശീലനമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് കീഴിലായി റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ പഠന ശാഖകള്‍ സജ്ജീകരിച്ചിരിക്കുന്നു. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന പഠനശാഖയായ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് തിയറി, പ്രാക്റ്റിക്കല്‍ എന്നിവ മികച്ച ഫാക്കല്‍റ്റികളുടെ സാന്നിദ്ധ്യത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല, കോഴ്‌സ് സംബന്ധമായ പഠനത്തിനും പരിശീലനത്തിനും പുറമേ, സോഫ്ട്‌വെയര്‍ സംബന്ധമായ വിദഗ്ധ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുന്‍നിര സ്ഥാപനങ്ങളില്‍ പ്ലേസ്‌മെന്റ് തേടി പോകുന്നു എന്നത് പ്രൊവിഡന്‍സിന്റെ നേട്ടമാണ്.
ടെക്‌നിക്കല്‍ മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, ഇലക്ട്രോണിക് ഡിവൈസ് ആപ്ലിക്കേഷന്‍സ്, മൈക്രോപ്രൊസസ്സര്‍ ആപ്ലിക്കേഷന്‍സ്, നെറ്റ് വര്‍ക്ക് അനാലിസിസ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ കണ്‍ട്രോള്‍സ് തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ലാബ്, ലൈബ്രറി, കര്‍മ്മനിരതരായ അധ്യാപകര്‍ എന്നിവ ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേകതയാണ്. കോഴ്സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിവില്‍ എന്‍ജിനീയറിംഗ്
ഏറ്റവും പുരാതനമായ എന്‍ജിനീയറിംഗ് പഠനശാഖയാണ് സിവില്‍ എന്‍ജിനീയറിംഗ്. Construction Technology, Transportation and Infrastructure Planning, Environmental Engineering തുടങ്ങിയ മൂന്ന് ശാഖകളാണ് പ്രൊവിഡന്‍സ് എന്‍ജിനീയറിംഗ് കോളജ് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് കീഴില്‍ കൊണ്ടു വന്നിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ബ്ലെന്‍ഡഡ് ലേണിംഗ് സൗകര്യങ്ങള്‍, ആര്‍ട്ട് ലാബുകള്‍, കമ്മ്യൂണിക്കേഷന്‍ ലാബുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ പോലെ പ്രാപ്യമായ രീതിയില്‍ തന്നെ ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സെന്‍ട്രല്‍ ലൈബ്രറി, സ്‌പെഷ്യലൈസ്ഡ് ലാബുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സിവില്‍ എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വേ ലാബ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ലാബ്, മെറ്റിരിയല്‍ ടെസ്റ്റിംഗ് ലാബ്, ജിയോ ടെക്‌നിക്കല്‍ ലാബ്, വര്‍ക്ക്‌ഷോപ്പുകള്‍, കോണ്‍ക്രീറ്റ് ലാബ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ലാബ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് ലാബ്, എന്‍വയമെന്റല്‍ എന്‍ജിനീയറിംഗ് ലാബ്, CADD ലാബ് എന്നിവയും പ്രൊവിഡന്‍സ് കാമ്പസില്‍ ഒരുക്കിയിരിക്കുന്നു. 3 ടോട്ടല്‍ സ്റ്റേഷന്‍ എക്യുപ്‌മെന്റുകള്‍ ഉള്‍പ്പെടുന്ന സര്‍വേ ലാബ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ലാബ്, മാര്‍ഷല്‍ സ്റ്റെബിലിറ്റി അപ്പാരറ്റസ് ആന്‍ഡ് കോംപാക്റ്റര്‍, മെറ്റേറിയല്‍ ടെസ്റ്റിംഗ് ലാബ്സ്, യൂണിവേഴ്സല്‍ ടെസ്റ്റിംഗ് മെഷീന്‍ ആന്‍ഡ് ബയോണ്‍സി അപ്പാരറ്റസ്, ടര്‍ബിഡിറ്റി ടെസ്റ്റ് സൗകര്യത്തോട് കൂടിയ എന്‍വയണ്‍മെന്റ് ലാബ് എന്നിവയും ഇവിടെയുണ്ട്.
Indian Institute of Remote sensing, Coursera എന്നിവയുടെ ഒരു നെറ്റ് വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് കൂടിയാണ് പ്രൊവിഡന്‍സ്. തിയോഡോലൈറ്റ്‌സ്, ലെവലിംഗ് എന്നിവ ഉള്‍പ്പെടുന്ന സര്‍വെയിംഗ്, വാസ്തുവിദ്യ, ഓട്ടോഡെസ്‌ക് ഫോര്‍മിറ്റ് 360, ഡൈനാമോ ഇന്‍ഡസ്ട്രി, ഇമ്മേര്‍ഷ്യന്‍ സെഷന്‍, എന്നിവയില്‍ വര്‍ക്ക് ഷോപ്പുകള്‍, Habitat Technology Group, L&T, Myosre വിവിധ മുന്‍നിര ബില്‍ഡര്‍മാര്‍ എന്നിവര്‍ക്ക് കീഴില്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങിയ സൗകര്യങ്ങളും പ്രൊവിഡന്‍സ് ഒരുക്കുന്നു. ഏറ്റവും കൂടുതല്‍ പ്ലേസ്‌മെന്റുകള്‍ നടക്കുന്ന ഒരു വിഭാഗം കൂടിയാണ് ഇത്.
കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്
കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്, ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന പ്രധാന ശാസ്ത്ര ശാഖകളില്‍ ഒന്ന്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ക്ക് മികച്ച ഇന്‍ഡസ്ട്രി എക്‌സ്‌പോഷറോട് കൂടിയ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയര്‍മാരെ സംഭാവന ചെയ്യുകയാണ് പ്രൊവിഡന്‍സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, ബിഗ് ഡാറ്റ സയന്‍സസ്, നെറ്റ് വര്‍ക്ക്‌സ് ആന്‍ഡ് സെക്യൂരിറ്റി, വെബ് ടെക്‌നോളജീസ് ആന്‍ഡ് പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളാണ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് കീഴില്‍ പ്രൊവിഡന്‍സ് കോളജ് കൈകാര്യം ചെയ്യുന്നത്. NPTEL നല്‍കുന്ന MOOC കോഴ്സുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് കോഴ്സ്, ഇന്‍ഡസ്ട്രി ഇമ്മേഴ്സണ്‍ പ്രോഗ്രാം എന്നിവയുടെ വിവിധങ്ങളായ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കുന്നു.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഡാറ്റ മൈനിംഗ് എളുപ്പമാക്കുന്ന ബിഗ് ഡാറ്റ സയന്‍സസ്, നെറ്റ് വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റീസ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ അറിവ് പകര്‍ന്നു നല്‍കുന്ന അധ്യാപകര്‍ തന്നെയാണ് ഈ വിഭാഗത്തിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളില്‍ ഒന്ന്. കേവലം ടെക്സ്റ്റ് ബുക്ക് ലേണിംഗ് എന്നതിനപ്പുറം അനിവാര്യമായ ഇന്‍ഡസ്ട്രി ഇന്ട്രാക്ഷനുകള്‍ , ഇന്റേണ്‍ഷിപ്പുകള്‍ എന്നിവ സ്ഥാപനം ലഭ്യമാക്കുന്നു. ഒപ്പം Keltron , ICFOSS, ഐടി സര്‍വീസ് മേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി 30 കമ്പ്യൂട്ടറുകള്‍ വീതം അടങ്ങുന്ന 3 വിശാലമായ കമ്പ്യൂട്ടര്‍ ലാബുകള്‍ കാമ്പസില്‍ ഒരുക്കിയിരിക്കുന്നു. കംപൈലേഴ്സ്, സിസ്റ്റം സോഫ്ട്‌വെയര്‍, ഡാറ്റ ബേസ് പ്രാക്ടീസ് എന്നിവയില്‍ പരിശീലനം നേടുന്നതിന് ഉതകുന്ന രീതിയിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. 20 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയ്ക്കാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം. 80 ശതമാനത്തോളം കുട്ടികള്‍ പ്ലേസ്‌മെന്റോടെയാണ് പഠനാനന്തരം കാമ്പസ് വിടുന്നത്. TCS, Capgemini, UST Global, Navigant, Linways, Techware Solutions, Innovature Software Labs, Sapaad Software Pvt Ltd, Promatas Technologies തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങള്‍ പ്രൊവിഡന്‍സില്‍ നടക്കുന്ന പ്ലേസ്‌മെന്റിന്റെ ഭാഗമാണ്.