അരലക്ഷം മാസശമ്പളം, 8000- ൽ ഏറെ ഒഴിവുകൾ; ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരവുമായി എസ്ബിഐ, കൂടുതൽ വിവരങ്ങൾ

സ്ഥിരവരുമാനമുള്ള നല്ല ജോലി നേടി ജീവിതം സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണാവസരമാണ്. മികച്ച അവസരങ്ങളുമായി ഉദ്യോഗാർഥികളെ വിളിക്കുന്നത് എസ്ബിഐ ആണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് എസ് ബി ഐയിൽ ജൂനിയർ അസോസിയേറ്റ് അഥവാ ക്ലർക്ക് ആയി അവസരമുള്ളത്.

എസ് ബി ഐയുടെ 2023 ലെ ജൂനിയർ അസോസിയേറ്റ് വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി ഓൺലൈനായി ജോലിക്ക് അപേക്ഷിക്കാം. 17,900 മുതൽ 47,920 രൂപവരെയാണ് ശമ്പളം.

ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) 8000 ത്തിൽ ഏറെ ഒഴിവുകൾ നികത്തുന്നതിനാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഓൺലൈൻ രജിസ്ട്രേഷനായാണ് അപേക്ഷ സമ‍പ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 7 ആയിരിക്കും. പ്രിലിമിനറി പരീക്ഷ ജനുവരിയിൽ നടത്താനാണ് തീരുമാനം. വിജയിക്കുന്നവർക്ക് 2024 ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷ എഴുതാനാകും.

യോഗ്യതാ മാനദണ്ഡം

ഉദ്യോഗാർഥികൾ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐ ഡി ഡി) സർട്ടിഫിക്കറ്റുകളുള്ള ഉദ്യോഗാർത്ഥികൾ ഐ ഡി ഡി പാസാകുന്ന തീയതി ഡിസംബർ 31, 2023-നോ അതിനുമുമ്പോ ആണെന്ന് ഉറപ്പാക്കണം. പ്രായപരിധി 20 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണമെന്നും മാനദണ്ഡമുണ്ട്.

ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ 100 ​​മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷകൾ ഓൺലൈനായി നടത്തും. ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ അടങ്ങുന്ന ഈ പരീക്ഷ ഒരു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷ എഴുതാനാകും.

ജനറൽ / ഒ ബി സി അടക്കമുള്ള വിഭാഗത്തിലുളളവർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടിക വിഭാഗം എന്നിവർക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷ ഫീസുണ്ടായിരിക്കില്ല.

Latest Stories

70 ദശലക്ഷം ഡോളർ മൂല്യത്തിൽ നിന്ന് 20 ദശലക്ഷത്തിലേക്ക്; ഇഞ്ചുറി കാരണം സ്ഥാനം നഷ്ട്ടപ്പെട്ട് ക്ലബ് വിടാനൊരുങ്ങുന്ന ബാഴ്‌സലോണ താരം

എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ല; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം

ആലപ്പുഴ അപകടം, ബസ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ; കേസെടുത്ത് കരീലക്കുളങ്ങര പൊലീസ്

മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിനെ പാളം തെറ്റിക്കുന്ന പ്രതിസന്ധിയുടെ ഉള്ളടക്കങ്ങൾ

പന്തളം നഗരസഭയില്‍ രാജി സമര്‍പ്പിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും; ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് 

മഹാരാഷ്ട്ര സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവസാനവട്ട സമ്മര്‍ദ്ദ ശ്രമവുമായി ഷിന്‍ഡെ; ആഭ്യന്തരവും റവന്യുവും സ്പീക്കറും വിട്ടുനല്‍കാതെ ബിജെപി

മൂന്നേ മൂന്ന് ഓവറുകൾ കൊണ്ട് ഒരു തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ട് പ്രകോപിതൻ ആയപ്പോൾ സംഭവിച്ചത് ചരിത്രം; റെക്കോഡ് നോക്കാം

മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അപഹാസ്യം; കോണ്‍ഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി