രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ആഗസ്റ്റില്‍ ആഗസ്റ്റില്‍ തുറക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ആഗസ്റ്റ് 15ന് ശേഷമാകും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുക എന്ന് മന്ത്രി വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാര്‍ച്ച് 16ന് ആയിരുന്നു രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് സ്‌കൂളുകളിലും കോളേജുകളിലും നടക്കുന്നത്. സാമൂഹിക അകലവും ജാഗ്രതാ നിര്‍ദേശങ്ങളും പാലിച്ചാകും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക.
ഗ്രീന്‍, ഓറഞ്ച് സോണുകളിലെ കോളേജുകളും സ്‌കൂളുകളുമാണ് ആദ്യ തുറക്കുക. അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയാണ്. രാജ്യത്ത് ജൂലൈ ഒന്നിന് സിബിഎസ്ഇ പരീക്ഷകള്‍ ആരംഭിക്കും.