സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ സാദ്ധ്യത; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉടനെത്തും

രാജ്യത്ത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ തുടരുന്ന ജില്ലകളിലെ സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ സാദ്ധ്യത. എന്നാല്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകള്‍ കോവിഡ് പൂര്‍ണമായും മാറിയതിന് മാത്രമേ തുറക്കുകയുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള സാഹചര്യമൊരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 16-നാണ് രാജ്യത്ത് സ്‌കൂളുകള്‍ അടച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഈയാഴ്ച അവസാനത്തോടെ പുറത്തിറങ്ങും. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിക്കാനും മറ്റുള്ളവരെ സഹായിക്കാനും അധ്യാപകരെ പരിശീലിപ്പിക്കും. അസംബ്ലികള്‍ നടത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപകരുമായി ട്വിറ്ററില്‍ ലൈവ് ചോദ്യോത്തര വേളയില്‍ സംസാരിച്ചപ്പോഴാണ് 30 ശതമാനം സ്‌കൂളുകളും തുറക്കുമെന്ന സൂചന മന്ത്രി രമേഷ് പൊക്രിയാല്‍ നല്‍കിയത്. കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളെ കുറിച്ചും മന്ത്രി സൂചന നല്‍കിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് നാളെ ബാക്കിയുള്ള എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകള്‍ നടക്കും. കനത്ത ജാഗ്രതാനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പരീക്ഷ നടക്കുക. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില പരിശോധിക്കാന്‍ തെര്‍മല്‍ സ്‌കാനിംഗിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഹോട്ട്സ്പോട്ടുകളില്‍ പ്രത്യേക യാത്രാസൗകര്യവും ഒരുക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ മാസ്‌ക് ധരിച്ച് എത്തണം. അധ്യാപകര്‍ ഗ്ലൗസും മാസ്‌കും ധരിക്കണം. ഒരു ക്ലാസില്‍ പരമാവധി 20 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് സീറ്റ് ക്രമീകരിച്ചിട്ടുള്ളത്. സുതാര്യമായ ചെറിയ കുപ്പികളില്‍ സാനിറ്റൈസര്‍ കൊണ്ടു വരാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

Latest Stories

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു