സിവില്‍ എന്‍ജിനീയറിംഗ് വിജയത്തിന് സെന്‍റ് തോമസ് കോളജ്

സാലിഹ് റാവുത്തർ

എന്‍ജിനീയറിംഗിന്റെ മിക്ക ശാഖകളുടെയും കുതിച്ചുചാട്ടത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അവയ്‌ക്കെല്ലാം ഓരോ ഊഴങ്ങളുണ്ടെന്നു കാണാം. ഉദാഹരണത്തിന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വ്യവസായ വിപ്ലവത്തോടെയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും കംപ്യൂട്ടര്‍ ബൂം എണ്‍പതുകളോടെയുമാണ് സംഭവിക്കുന്നത്. എന്നാല്‍ എക്കാലവും ഒരേ ഗതിവേഗത്തില്‍ വികസിക്കുന്നത് സിവില്‍ എന്‍ജിനീയറിംഗ് ശാഖയാണെന്നു കാണാം. കാരണം ലോകത്തിന്റെ പ്രാഥമികമായ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള അടിത്തറ അതിലാണെന്നതാണ്. കേരളത്തില്‍ ഇന്ന് ഏറ്റവുമധികം ശ്രദ്ധനേടിയ എന്‍ജിനീയറിംഗ് കോളജുകളിലൊന്നായ ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജിന്റെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം കഴിഞ്ഞ പ്രളയകാലത്ത് റീബില്‍ഡ് കേരള ദൗത്യത്തോടു കൂടിയാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയത്.

സിവില്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പരിശീലനം ലഭിച്ച പ്രൊഫഷണല്‍സിന്റെ ആവശ്യകത വളരെ വ്യക്തവും സാര്‍വ്വസ്വീകാര്യവുമാണ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആത്യന്തികമായ ലക്ഷ്യവും അഭിലാഷവും പ്രായോഗിക പരിശീലനം നല്‍കുക എന്നതാണ്. ബില്‍ഡിംഗ്, കണ്‍സ്ട്രക്ഷന്‍, സ്‌ട്രെംഗ്ത് ഓഫ് മെറ്റീരിയല്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികളെ മികവുറ്റവരാക്കുന്നതിനായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഡിപ്പാര്‍ട്ടമെന്റ് ഒരുക്കിയിട്ടുള്ളത്. ഇക്കാലത്ത് മുഖ്യവിഷയത്തിനു പുറമേ ഒന്നിലധികം വിഷയങ്ങളില്‍ അവഗാഹം സൃഷ്ടിക്കേണ്ട വിദ്യാഭ്യാസരീതിക്കാണ് പ്രാമുഖ്യം എന്നതിനാല്‍ ഓരോ വിദ്യാര്‍ത്ഥിയും അപ്രകാരമുള്ള പരിശീലനം നല്‍കപ്പെടേണ്ടവരാണ്. അതിനനുസൃതമായി ശക്തവും സുരക്ഷിതവുമായ അടിത്തറ പാകുന്നതിനുള്ള ബഹുമുഖ പ്രയത്നമാണ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ലബോറട്ടറി

സ്‌ട്രെംഗ്ത് ഓഫ് മെറ്റീരിയല്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ്, മെറ്റീരിയല്‍ ടെസ്റ്റിംഗ്, പ്രാക്ടിക്കല്‍ സര്‍വ്വേയിംഗ്, ഹൈഡോളിക്‌സ്, ജിയോ ടെക്‌നിക്കല്‍ എന്‍ജിനീയറിംഗ്, എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗ്, കാഡ് തുടങ്ങിയവയാണ് ലാബില്‍ ഒരുക്കിയിട്ടുള്ളത്.

പ്ലെയ്‌സ്‌മെന്റ്

50 മുതല്‍ 70 ശതമാനം വരെ പ്ലെയ്‌സ്‌മെന്റ് ട്രാക്ക് റെക്കോഡുള്ള കോളജാണ് സെന്റ് തോമസ്. കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍, പൊതുമേഖലാ കമ്പനികള്‍, ബഹുരാഷ്ട്ര കമ്പനികള്‍ ഇവയെല്ലാം പ്രധാന റിക്രൂട്ടേഴ്‌സ് ആയിട്ടുള്ള ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ജോലി ലഭിക്കാന്‍ സാദ്ധ്യതയുള്ള മേഖലകള്‍ സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ്, ഡിസൈന്‍ എന്‍ജിനീയര്‍, എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗ്, പ്ലാനിംഗ് എന്‍ജിനീയര്‍ ഇവയെല്ലാമാണ്.

കേരളാ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അഞ്ച് റാങ്ക് ഹോള്‍ഡേഴ്‌സിനെയും കോളജ് ടോപ്പേഴ്‌സില്‍ പതിനാലു പേരെയുമാണ് സിവില്‍ വിഭാഗം സംഭാവന ചെയ്തത്. 2018-19 ല്‍ പന്ത്രണ്ടു പേര്‍ക്ക് പ്ലെയ്‌സ്‌മെന്റ് ലഭിക്കുകയുണ്ടായി. ഇതേ വര്‍ഷത്തില്‍ എട്ടു വിദ്യാര്‍ത്ഥികള്‍ ഇന്‍ഫോസിസിലേക്ക് സെലക്ട് ചെയ്യപ്പെടുകയുണ്ടായി.

ഓട്ടോഡെസ്‌ക്, ഓട്ടോകാഡ്, സ്റ്റാഡ്. പ്രോ, ഒറാക്കിള്‍, ഓട്ടോഡെസ്‌ക് റെവിറ്റ്, എന്‍.ഡി.റ്റി ലെവല്‍ റ്റു എന്നിവയില്‍ മികച്ച പരിശീലനമാണ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നത്.

ഡല്‍ഹി മെട്രോ, എല്‍ ആന്റ് ടി., ഭാരത് പെട്രോളിയം, കേരള സര്‍ക്കാര്‍, ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ്, സതേണ്‍ റെയില്‍വേ, ട്രാവന്‍കൂര്‍ സിമന്റ്‌സ്, കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ്‌സ്, പള്ളിവാസല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍, നിര്‍മിതി കേന്ദ്ര, കൊച്ചിന്‍ മെട്രോ, കൊച്ചിന്‍ റിഫൈനറീസ്, ഫാക്ട്, കേരളാ പി.ഡബ്‌ള്യൂ.ഡി., കേരളാ വാട്ടര്‍ അതോറിറ്റി ഇവിടങ്ങളിലാണ് ഇന്റേണ്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സെന്റ് തോമസ് കോളജിന്റെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റ് കേരളാ പൊതുമരാമത്ത് വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടന്‍സി സേവനം നല്‍കി വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ചെങ്ങന്നൂര്‍ സെന്റ് തോമസ്

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാക് (NAAC) അക്രെഡിറ്റേഷന്‍ ലഭിച്ച ചുരുക്കം ചില കോളജുകളില്‍ ഒന്നാണ് സെന്റ് തോമസ്. കൂടാതെ NBA അക്രെഡിറ്റേഷന്‍ പ്രോസസ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഓള്‍ ഇന്‍ഡ്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍, ന്യൂ ഡല്‍ഹി (AICTE) യുടെ അംഗീകാരമുള്ളതും എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല -(KTU) യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടതുമായ ഈ കലാലയം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ കൊഴുവല്ലൂര്‍ വെണ്‍മണിയില്‍ സസ്യസമൃദ്ധമായ പ്രകൃതിയും പ്രശാന്തസുന്ദരമായ കായല്‍ത്തടവും കൊണ്ട് വലയം ചെയ്യപ്പെട്ട പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിന് അനുകൂലമായ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സുരക്ഷിതങ്ങളായ ഹോസ്റ്റലുകളും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കായി ബസ്സുകളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ അഞ്ച് ബിരുദ കോഴ്സുകളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത് – സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ഇവയാണ്.

ഫാക്കല്‍റ്റി

AICTI മാനദണ്ഡം അനുസരിച്ച് ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ട്യൂട്ടര്‍ എന്ന നിലയിലാണ് അനുപാതം. യോഗ്യതയും പ്രവൃത്തിപരിചയവും നേടിയ ഫുള്‍ടൈം ഫാക്കല്‍റ്റി പഠനത്തിന് നേതൃത്വം നല്‍കുന്നു.

പാഠ്യേതര മേഖല

സൃഷ്ടിപരവും ബൗദ്ധീകവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനായി പ്രത്യേകം ക്ലബ്ബുകള്‍

സ്പോര്‍ട്സ്, ഗെയിംസ് ഇവയ്ക്കായി ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലങ്ങളും മികച്ച ഉപകരങ്ങളും

ആനുവല്‍ അത് ലറ്റിക് മീറ്റ് – RAPIDO
വാര്‍ഷിക ഗെയിംസ് മീറ്റ് – SPIKE
സാങ്കേതിക-സാംസ്‌കാരിക ആഘോഷം – YVIDH

മാനേജ്മെന്റ്

അടൂര്‍ ആസ്ഥാനമായ സെന്റ് തോമസ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയാല്‍ നടത്തപ്പെടുന്ന കോളജിലെ സൊസൈറ്റി അംഗങ്ങള്‍ വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, മെഡിക്കല്‍, മാനേജ്മെന്റ് മേഖലകളില്‍ മികവ് തെളിയിച്ചവരാണ്.

പൊതുസൗകര്യങ്ങള്‍

പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ രണ്ടരലക്ഷം ചതുരശ്ര അടി കെട്ടിടങ്ങള്‍
എല്‍.സി.ഡി പ്രൊജക്ടറുകളുള്ള ക്ലാസ്സ് റൂമുകള്‍
പതിനേഴായിരം പുസ്തകങ്ങളുള്ള ഇരുനില ലൈബ്രറി
ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് പ്രത്യേക ലൈബ്രറികള്‍
കഫെറ്റീരിയ, ഫുഡ് കോര്‍ട്ട്
വിശാലമായ ഓഡിറ്റോറിയം
ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍
കാമ്പസിനുള്ളില്‍ത്തന്നെ ATM സൗകര്യം
ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലുകള്‍

പ്രവര്‍ത്തനം തുടങ്ങി പത്തുകൊല്ലത്തിനുള്ളില്‍ നാക് അക്രെഡിറ്റേഷന്‍ നേടിയ കേരളത്തിലെ ആദ്യത്തെ കോളജ്

ISO 9001: 2015 സര്‍ട്ടിഫൈഡ്

യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് പ്രോഗ്രാമില്‍ അംഗത്വം

കേരള വ്യവസായവകുപ്പിന്റെ അപ്രീസിയേഷന്‍ അവാര്‍ഡ്

കേരള വ്യവസായവകുപ്പ് സംഘടിപ്പിച്ച എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് എന്‍ലൈറ്റ് 2020 പ്രൊജക്റ്റ് എക്സിബിഷന്‍ ആന്‍ഡ് ഹാക്കത്തോണില്‍ കോളജിന്റെ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് വിഭാഗം രണ്ടാം സ്ഥാനം നേടി.

പ്രളയത്തിനു ശേഷം കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച റീബില്‍ഡ് കേരളയില്‍ കോളജിന്റെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പൂര്‍ത്തിയാക്കിയ സര്‍വ്വേ പ്രോജക്റ്റ് ഏറ്റവും നല്ല എന്‍ജിനീയറിംഗ് കോളജ് എന്ന ഖ്യാതി നേടിത്തന്നു.

കണ്‍സള്‍ട്ടന്‍സി ജോലികള്‍ക്കായുള്ള ഇ-ടെണ്ടറുകള്‍ പങ്കെടുത്ത കോളജ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടേഷനായി കോളജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം