ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ നേട്ടങ്ങളുമായി സെന്റ് തോമസ് കോളജ്

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗും വിവരസാങ്കേതിക വിദ്യയും പോലെ തന്നെ നൂതന വിഭാഗമായ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗും ഇന്ന് അതിപ്രധാന മേഖലയായി മാറിയിട്ടുണ്ട്. ലോകത്തിലെ ഏതൊരു കോണും തമ്മില്‍ ബന്ധപ്പെടുത്തുന്ന വിവര വിനിമയത്തിന്റെ പ്രാധാന്യം ആധുനിക മനുഷ്യരായ നമ്മളോട് വിശദീകരിക്കേണ്ട കാര്യമില്ല. ഈ മേഖലയില്‍ എഞ്ചിനീയറിംഗ് കോഴ്‌സിനു ചേരാന്‍ അനുയോജ്യമായ കലാലയം അന്വേഷിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ആദ്യ പരിഗണനയില്‍ത്തന്നെ എത്തുന്ന വളര്‍ച്ചയില്‍ എത്തിനില്‍ക്കുന്നു ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി.

വിവരസാങ്കേതികവിദ്യ അതിവേഗത്തില്‍ അനുദിനം മുന്നേറുന്ന ആധുനികലോകത്ത് സാങ്കേതിക വിനിമയം (Technology interface) ഇന്ന് 4G യില്‍ നിന്നും 5G യിലേക്ക് കുതിക്കുമ്പോള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.

ലബോറട്ടറി

ആധുനികങ്ങളായ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ലാബ്, മൈക്രോവേവ് ലാബ്, മൈക്രോ പ്രോസസ്സര്‍ ആന്റ് മൈക്രോ കണ്‍ട്രോളര്‍ ലാബ്, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്‌സ് ലാബ്, കമ്യൂണിക്കേഷന്‍ ലാബ്, സിസ്റ്റംസ് ലാബ്, ഇവയാണ് പ്രധാനമായും പ്രായോഗിക പരിശീലനത്തിനായി ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ PLC, SCADA (BY CADD CENTRE & ROBOTICS എന്നീ കോഴ്‌സുകള്‍ കൂടി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Electronics Engineering vs. Electronics & Communication Engineering | B.Tech. Electronics Vs. B.Tech. Electronics & Communication

കരിയര്‍ & പ്ലെയ്‌സ്‌മെന്റ്

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍, ടെലികോം സെക്ടര്‍, സോഫ്റ്റ് വെയര്‍ ഹാര്‍ഡ്വെയര്‍ കമ്പനികള്‍, ഐ.എസ്.ആര്‍.ഒ., ഡി.ആര്‍.ഡി.ഒ., മുതലായവയാണ് പ്രധാനമായും ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ എത്താറുള്ളത്.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍, ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയര്‍, സിസ്റ്റം ഡിസൈന്‍ എഞ്ചിനീയര്‍, റഡാര്‍ എഞ്ചിനീയര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ എഞ്ചിനീയര്‍, ക്വാളിറ്റി & ടെസ്റ്റിംഗ് എഞ്ചിനീയര്‍, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്കാണ് മുഖ്യമായും റിക്രൂട്ട്‌മെന്റ് നടക്കുക.

2018-19 ലെ കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഒന്നാം റാങ്ക് ഈ ഡിപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. കൂടാതെ കോളേജ് ടോപ്പേഴ്‌സില്‍ ആറുപേര്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉള്ളവരാണ്. 40 മുതല്‍ 90 ശതമാനം വരെയാണ് പ്ലെയ്‌സ്‌മെന്റ് റിക്കോര്‍ഡ്.

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സമീപകാലത്ത് ശ്രദ്ധ നേടിയത് ചൈല്‍ഡ് റെസ്‌ക്യൂ റോബോട്ട്, ഡ്രെയിനേജ് ക്ലീനര്‍, മെഡിക്കല്‍ മിറര്‍, സ്മാര്‍ട്ട് ഹെല്‍മറ്റ് ഇവയിലൂടെയാണ്.

ചെങ്ങന്നൂര്‍ സെന്റ് തോമസ്

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാക് (NAAC) അക്രഡിറ്റേഷന്‍ ലഭിച്ച ചുരുക്കം ചില കോളേജുകളില്‍ ഒന്നാണ് സെന്റ് തോമസ്. കൂടാതെ NBA അക്രഡിറ്റേഷന്‍ പ്രോസസ്സ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഓള്‍ ഇന്‍ഡ്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍, ന്യൂ ഡല്‍ഹി (AICTE) യുടെ അംഗീകാരമുള്ളതും എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല -(KTU) യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടതുമായ ഈ കലാലയം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ കൊഴുവല്ലൂര്‍ വെണ്‍മണിയില്‍ സസ്യസമൃദ്ധമായ പ്രകൃതിയും പ്രശാന്തസുന്ദരമായ കായല്‍ത്തടവും കൊണ്ട് വലയം ചെയ്യപ്പെട്ട പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിന് അനുകൂലമായ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സുരക്ഷിതങ്ങളായ ഹോസ്റ്റലുകളും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കായി ബസ്സുകളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ അഞ്ച് ബിരുദകോഴ്‌സുകളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത് – സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ഇവയാണ്.

ഫാക്കല്‍റ്റി

AICTI മാനദണ്ഡം അനുസരിച്ച് ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ട്യൂട്ടര്‍ എന്ന നിലയിലാണ് അനുപാതം. യോഗ്യതയും പ്രവൃത്തിപരിചയവും നേടിയ ഫുള്‍ടൈം ഫാക്കല്‍റ്റി പഠനത്തിന് നേതൃത്വം നല്‍കുന്നു.

പാഠ്യേതരമേഖല

സൃഷ്ടിപരവും ബൗദ്ധീകവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനായി പ്രത്യേകം ക്ലബ്ബുകള്‍

സ്‌പോര്‍ട്‌സ്, ഗെയിംസ് ഇവയ്ക്കായി ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലങ്ങളും മികച്ച ഉപകരങ്ങളും

ആനുവല്‍ അത്‌ലറ്റിക് മീറ്റ് – RAPIDO
വാര്‍ഷിക ഗെയിംസ് മീറ്റ് – SPIKE
സാങ്കേതിക-സാംസ്‌കാരിക ആഘോഷം – YVIDH


മാനേജ്‌മെന്റ്

അടൂര്‍ ആസ്ഥാനമായ സെന്റ് തോമസ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയാല്‍ നടത്തപ്പെടുന്ന കോളേജിലെ സൊസൈറ്റി അംഗങ്ങള്‍ വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, മെഡിക്കല്‍, മാനേജ്‌മെന്റ് മേഖലകളില്‍ മികവ് തെളിയിച്ചവരാണ്.

പൊതുസൗകര്യങ്ങള്‍

പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ രണ്ടരലക്ഷം ചതുരശ്ര അടി കെട്ടിടങ്ങള്‍
എല്‍.സി.ഡി പ്രൊജക്ടറുകളുള്ള ക്ലാസ്സ് റൂമുകള്‍
പതിനേഴായിരം പുസ്തകങ്ങളുള്ള ഇരുനില ലൈബ്രറി
ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പ്രത്യേക ലൈബ്രറികള്‍
കഫെറ്റീരിയ, ഫുഡ് കോര്‍ട്ട്
വിശാലമായ ഓഡിറ്റോറിയം
ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍
കാമ്പസിനുള്ളില്‍ത്തന്നെ ATM സൗകര്യം
ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലുകള്‍

അവാര്‍ഡുകളും നേട്ടങ്ങളും

പ്രവര്‍ത്തനം തുടങ്ങി പത്തുകൊല്ലത്തിനുള്ളില്‍ നാക് അക്രഡിറ്റേഷന്‍ നേടിയ കേരളത്തിലെ ആദ്യത്തെ കോളേജ്

ISO 9001: 2015 സര്‍ട്ടിഫൈഡ്

യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് പ്രോഗ്രാമില്‍ അംഗത്വം

കേരള വ്യവസായവകുപ്പിന്റെ അപ്രീസിയേഷന്‍ അവാര്‍ഡ്

കേരള വ്യവസായവകുപ്പ് സംഘടിപ്പിച്ച എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് എന്‍ലൈറ്റ് 2020 പ്രൊജക്റ്റ് എക്‌സിബിഷന്‍ ആന്‍ഡ് ഹാക്കത്തോണില്‍ കോളേജിന്റെ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗം രണ്ടാം സ്ഥാനം നേടി.

പ്രളയത്തിനുശേഷം കേരളസര്‍ക്കാര്‍ സംഘടിപ്പിച്ച റീബില്‍ഡ് കേരള യില്‍ കോളേജിന്റെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം പൂര്‍ത്തിയാക്കിയ സര്‍വ്വേ പ്രോജക്റ്റ് ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് എന്ന ഖ്യാതി നേടിത്തന്നു.

കണ്‍സള്‍ട്ടന്‍സി ജോലികള്‍ക്കായുള്ള ഇ-ടെണ്ടറുകള്‍ പങ്കെടുത്ത കോളേജ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടേഷനായി കോളേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം