യുജിസി നെറ്റ്, ജെഎന്‍യുഇഇ, ഐസിഎആര്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

കോവിഡ് പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ യുജിസി നെറ്റ്, ജെഎന്‍യുഇഇ, ഐസിഎആര്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 15 വരെ നീട്ടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അപേക്ഷാ തീയതി നീട്ടിയതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്‍ടിഎയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: nta.ac.in

Read more

നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ ജൂലൈയില്‍ നടക്കും. കോവിഡിനെ തുടര്‍ന്നാണ് പരീക്ഷകള്‍ ജൂലൈയിലേക്ക് മാറ്റിയത്. അതേസമയം, സെപ്റ്റംബര്‍ മുതലാണ് കോളേജുകള്‍ തുറക്കുക. ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.