യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലേക്ക് പോകാനായി പലപ്പോഴും സാധിച്ചുവെന്നു വരികയില്ല. അവര്‍ക്ക് ഇന്ത്യയില്‍ തന്നെ ചുരുങ്ങിയ ചെലവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വിവിധ സ്ഥലങ്ങളുണ്ട്. അത്തരം ഒമ്പതു സഥലങ്ങളെ പരിചയപ്പെടാം.
ഗോവ
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഗോവ. ഗോവയുടെ ആത്മാവിലൂടെ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും യാത്ര ചെയ്യണം. ബീച്ചില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ സാധിക്കുന്ന വിധം മനോഹരമാണ് ഗോവന്‍ ബീച്ചുകള്‍. വിലകുറഞ്ഞ താമസസൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇതു കൂടാതെ ബൈക്ക് വാടകയ്ക്ക് എടുത്ത് കറങ്ങാനും സാധിക്കും.
വരാണാസി
ആത്മീയ യാത്രയുടെ പേരില്‍ ഇന്ത്യയില്‍ പ്രശസ്തമായ സ്ഥലമാണ് വരാണാസി. ഹൈന്ദവ വിശ്വാസമനുസരിച്ച് ഏഴു പുണ്യനഗരങ്ങളില്‍ ഒന്നാണ് വരാണാസി. ചെറിയ ബഡ്ജറ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ഥലമാണിത്. ക്ഷേത്രങ്ങളുടെ വര്‍ണ്ണാഭമായ വൈവിധ്യവും വരാണാസിയുടെ പ്രത്യേക്തയാണ്.
പോണ്ടിച്ചേരി
ഇന്നത്തെ കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി ഫ്രഞ്ച് കോളിനിയെന്ന നിലയില്‍ ചരിത്രത്തില്‍ പ്രശ്‌സതമായ പ്രദേശമാണ്. ഫ്രഞ്ച് ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങള്‍
പോണ്ടിച്ചേരിയുടെ പ്രത്യേക്തയാണ്. സൗന്ദര്യം, ശാന്തത, മികച്ച ഭക്ഷണം, നല്ല വീഞ്ഞ്, ഗംഭീരമായ ബീച്ചുകള്‍ ഇവയെല്ലാം പോണ്ടിച്ചേരിയുടെ സവിശേഷതയാണ്.
മക് ലിയോഡ് ഗഞ്ച്
ധര്‍മശാലയുടെ പ്രാന്തപ്രദേശമാണ് ഈ മനോഹരമായ നഗരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന പ്രദേശമാണ് മക് ലിയോഡ് ഗഞ്ച് .സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇത്. ധര്‍മ്മശാലയില്‍ നിന്നും മക് ലിയോഡ് ഗഞ്ചിലേക്ക് ട്രെയിലൂടെ എത്താന്‍ സാധിക്കും. കുറഞ്ഞ ചെലവില്‍ ഇവിടെ ഭക്ഷണവും താമസവും ലഭ്യമാണ്. മ്യൂസിയങ്ങളും, ക്ഷേത്രങ്ങളും, ഗാലറികളും, കുറഞ്ഞ ഗൈഡഡ് ട്രെക്കിങ്ങുകളും ഇവിടെയുണ്ട്.
അമൃത്സര്‍
അമൃത്സര്‍ സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം ലോകപ്രശസ്തമാണ്. ജാലിയന്‍ വാല ബാഗിന്റെ സ്മരണകളും ഈ നഗരത്തിലുണ്ട്. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന വാഗ അതിര്‍ത്തിയും അമൃത്സറിലാണ്.
ഗോകര്‍ണം
കര്‍ണ്ണാടകയിലെ ഗോകര്‍ണം ഇന്ത്യക്കാരും വിദേശികളും ഒരു പോലെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. നിശബ്ദത, പ്രശാന്തത, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ഗോകര്‍ണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ചെലവ് കുറഞ്ഞ ഗസ്റ്റ് ഹൗസുകളും ഹോംസ്റ്റേറ്റുകളിലുമൊക്കെ ഇവിടെ ലഭ്യമാണ്. ദീര്‍ഘകാലം ചുരുങ്ങിയ ചെലവില്‍ ഇവിടെ താമസിക്കാന്‍ സാധിക്കും.
ഹംപി
കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ചേര്‍ന്ന് അവിശ്വസനീയമായ കാഴ്ച്ചയുടെ വസന്തം സൃഷ്ടിക്കുന്ന സ്ഥലമാണ് ഹംപി. കര്‍ണാടകത്തിലെ ഈ അത്ഭുതനഗരത്തില്‍ ആഴ്ചകള്‍ ചിലവഴിക്കാന്‍ സഞ്ചാരികള്‍ താത്പര്യപ്പെടുന്നു. നിങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്കു കോട്ടേജുകളിലോ ഹോട്ടലുകളിലോ ഇവിടെ താമസിക്കാന്‍ സൈക്കിള്‍ അല്ലെങ്കില്‍ ബൈക്ക് വാടകയ്ക്ക് എടുക്കാന്‍ സൗകര്യമുണ്ട്. അതുവഴി യാത്രാ ചെലവില്‍ മാറ്റം വരും.
ഡാര്‍ജീലിംഗ്
പ്രകൃതിയുടെ സൗന്ദര്യമാണ് ഡാര്‍ജീലിംഗിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇവിടെ താമസിക്കാന്‍ മനോഹരവുമായ ഹോട്ടലുകളും, ഹോം സ്റ്റേകളും, കോട്ടേജുകളും ലഭിക്കും. കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ലഭിക്കുന്ന ഈ സ്ഥലങ്ങളില്‍ മഞ്ഞുപാളികള്‍ നിറഞ്ഞ മലനിരകള്‍, സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം.
കൊടൈക്കനല്‍
തമിഴ്‌നാട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 7200 അടി മുകളിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൊടൈക്കനല്‍. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നാണ് കൊടൈക്കനല്‍ അറിയപ്പെടുന്നത്. ചുരുങ്ങിയ ചെലവില്‍ സഞ്ചാരിക്കാന്‍ സാധിക്കുന്ന പ്രദേശമാണ് കൊടൈക്കനല്‍