സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ ഏഴ് സ്ഥലങ്ങള്‍ പരിചയപ്പെടാം

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ പ്രകൃതി അതിമനോഹരമാണ്. പാരമ്പര്യത്തിലും സംസ്‌കാരത്തിലും സമ്പന്നമായ കേരളത്തില്‍ മനോഹരങ്ങളായ ഏഴ് സ്ഥലങ്ങള്‍ പരിചയപ്പെടാം. വിസ്മയകരമായ രീതിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ സാധിക്കുന്ന കേരളത്തിലെ ഏഴു സ്ഥലങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

1. ഫോര്‍ട്ട് കൊച്ചി

കേരളത്തിന്റെ കവാടമെന്ന് അറിയപ്പെടുന്ന ഫോര്‍ട്ട് കൊച്ചിയിലെ ചീനി വല മനോഹരമായ കാഴ്ച്ചയാണ് പ്രദാനം ചെയുന്നത്. അറബികള്‍, ബ്രിട്ടീഷുകാര്‍, ഡച്ചുകാര്‍, ചൈനീസ്, പോര്‍ച്ചുഗീസുകാര്‍എന്നിവരുടെ വാസ്തുവിദ്യയും ഫോര്‍ട്ട് കൊച്ചിയിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

2 ആലപ്പുഴ

കേരളത്തിലെ ഏറ്റവും ശാന്തസുന്ദരമായ സ്ഥലമാണ് ആലപ്പുഴ. കായലുകളില്‍ ഉള്ള ഹൗസ്‌ബോട്ട് യാത്രയാണ് ആലപ്പുഴയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര ആകര്‍ഷണം. കനാലിന്റെ തീരത്ത് പരന്നു കിടക്കുന്ന കായലിലൂടെ യാത്ര തേടി നിരവധി സഞ്ചാരികളാണ് ആലപ്പുഴയിലെത്തുന്നത്.

3. മൂന്നാര്‍

വിശാലമായ തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ പ്രകൃതിയെ സമ്പന്നമാക്കുന്നത്. തേയില മ്യൂസിയം മൂന്നാറിലൂള്ള കാര്യം പല സഞ്ചാരികള്‍ക്കും അറിയില്ല. മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകളാലും പ്രകൃതി സൗന്ദര്യത്താലും ഈ പ്രദേശം അനുഗ്രഹീതമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സാഹസികരായ സഞ്ചാരികളെ മൂന്നാറിലേക്ക് ക്ഷണിക്കുന്നു.

4. വര്‍ക്കല

വര്‍ക്കല ബീച്ചിന്റെ ശാന്തതയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അറബിക്കടലിനുമേല്‍ നീണ്ടുകിടക്കുന്ന മലഞ്ചെരുവുകളുടെ കാഴ്ച്ചയും സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവം പ്രദാനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നാണ് വര്‍ക്കല.

5. വയനാട്

പശ്ചിമഘട്ടത്തില്‍ വ്യാപിച്ചുകിടക്കുന്ന വലിയ പര്‍വതപ്രദേശമാണ് വയനാട്. സമൃദ്ധമായ തെങ്ങുകള്‍, വനങ്ങള്‍, നെല്‍പ്പാടങ്ങള്‍, കൊടുമുടികള്‍ എന്നിവ വയനാടിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ അടയാളങ്ങളാണ്. മീന്‍മുട്ടി വെള്ളച്ചാട്ടം, പുരാതന ജൈന ക്ഷേത്രങ്ങള്‍, എടയ്ക്കല്‍ ഗുഹ, വന്യജീവി സങ്കേതങ്ങളിലേക്കുള്ള ട്രക്കിങ് എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

6.പെരിയാര്‍ നാഷണല്‍ പാര്‍ക്ക്

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദേശീയ ഉദ്യാനങ്ങളില്‍ ഒന്നാണ് തേക്കടിയിലെ പെരിയാര്‍ ദേശീയ ഉദ്യാനം. വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനം ലഭ്യമാണ്. പെരിയാര്‍ ആനകളുടെ പേരിലാണ് അറിയപ്പെടുന്നത്. കാട്ടിലൂടെ 30 മിനുട്ട് നേരമുള്ള ആനസവാരി അപൂര്‍വ അനുഭവം പകര്‍ന്ന് നല്‍കും.

7. കണ്ണൂര്‍

വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തെയ്യകാഴ്ച്ചകള്‍ പ്രശസ്തമാണ്. കണ്ണൂരില്‍ മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ച് സ്ഥിതിചെയ്യുന്നു. ഇതും സഞ്ചാരികളെ കണ്ണൂരിലേക്ക് ആകര്‍ഷിക്കുന്നു.

Latest Stories

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി