അമ്മയാനയുടെ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന മൂന്ന് വയസുകാരി; വൈറലായി വീഡിയോ

അമ്മയാനയുടെ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. അസമിലെ ഗോലാഘാട്ട് ജില്ലയിലുള്ള ഹര്‍ഷിത ബോറയാണ് പിടിയാനയുടെ കീഴില്‍ നിന്നു പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നത്.

ഹര്‍ഷിത സമീപത്തു നിന്നിട്ടും പാല്‍കുടിക്കാന്‍ ശ്രമിച്ചിട്ടും തടസ്സമൊന്നും പ്രകടിപ്പിക്കാതെ സ്നേഹം കാട്ടി പിടിയാന വെറുതെ നില്‍ക്കുന്നതും വിഡിയോയിലുണ്ട്. 3 വയസ്സുകാരിയായ ഹര്‍ഷിതയും 54 വയസ്സുള്ള പിടിയാനയും നല്ല സൗഹൃദത്തിലാണ്.

ബിനു എന്നാണ് പിടിയാനയുടെ പേര്. ഹര്‍ഷിത തുമ്പിക്കൈയില്‍ തൊട്ട് വിരല്‍ ചൂണ്ടുന്ന സ്ഥലത്തേക്ക് അവള്‍ക്കൊപ്പം ബിനു നടക്കുന്നതിന്റെയും അവള്‍ കൊടുക്കുന്ന ഭക്ഷണം ബിനു കഴിക്കുന്നതിന്റെയും വിഡിയോകളുണ്ട്.

ഹര്‍ഷിതയുടെ മുത്തച്ഛന് നാഗാലാന്‍ഡിലെ തടിക്കൂപ്പിലായിരുന്നു ജോലി. അദ്ദേഹമാണ് ബിനുവിനെവീട്ടിലേക്കു കൊണ്ടുവന്നത്. അതിനു ശേഷം ബിനു ജീവിക്കുന്നത് ബോറ കുടുംബത്തിനൊപ്പമാണ്.

Read more