കാലാവസ്ഥാ വ്യതിയാനം; ഒരു ബദല്‍ പഠനം

മനോജ് ടി. പി

(ചാക്യാര്‍ പെരിന്തല്‍മണ്ണ)

കാലാവസ്ഥ വ്യതിയാനം എന്നത് ഇന്ന് ലോകത്തെ ഏറ്റവും ചര്‍ച്ചാവിഷയമാകുന്ന ഒന്നാണ്. സമൂഹ മാധ്യമ / വാര്‍ത്താ മാധ്യമങ്ങളുടെ പരിധിയില്‍ വരാത്ത ഒറ്റപ്പെട്ട ദ്വീപ് വാസികളും, പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന കാനനവാസികളും മാത്രമാകാം ‘കാലാവസ്ഥ മാറ്റം’ എന്ന ചര്‍ച്ച അറിയാത്തതായി ഉണ്ടാവുക. പക്ഷെ അവരും ആ മാറ്റത്തിന്റെ ദുരിതം, ദുരന്തം അനുഭവിക്കുന്നവരാണ് എന്നത് – ഭൂമിയിലെ എല്ലായിടത്തും കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതികള്‍ ഉണ്ടാകുന്നുണ്ട് എന്നത് തെളിയിക്കുന്നു.

സൂര്യന്‍ എന്ന ഇടത്തരം നക്ഷത്രത്തിനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ നമുക്കറിയാവുന്ന തരത്തിലുള്ള ജീവന്‍ നിലനില്‍ക്കുന്ന ഏക ഗ്രഹം നമ്മുടെ ഭൂമിയാണ്. സൂര്യന് ചുറ്റുമുള്ള മൂന്നാമത്തെ ദീര്‍ഘവൃത്താകാര ഭ്രമണപഥത്തില്‍ സൂര്യനെ 365 ദിവസം കൊണ്ട് ചുറ്റുകയും 24 മണിക്കൂര്‍ കൊണ്ട് സ്വയം ഭ്രമണം പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ട് ഭൂമി. സൂര്യനും, ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റും അടങ്ങിയ സൗരയുഥം അത് നില്‍ക്കുന്ന ക്ഷീരപഥം (Milky way) ത്തിന്നെ അതിവേഗം ചുറ്റികറങ്ങി കൊണ്ടിരിക്കുന്നു.

ഏകദേശം 230 മില്ല്യണ്‍ വര്‍ഷം എടുക്കും സൗരയൂഥത്തിന്റെ ഒരു പ്രദക്ഷിണ പൂര്‍ത്തീകരണത്തിന്. സെക്കന്റില്‍ 137 മൈല്‍ (220 KM / S) വേഗത്തിലാണ് സൂര്യന്റെ ഈ സഞ്ചാരം. അതിനാല്‍ സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നത് സമാന്തരമായ ഭ്രമണപഥത്തിലല്ല. ഭൂമിയുടെ പ്രദക്ഷിണപഥത്തില്‍ ഈ കയറ്റിറക്കം നമ്മള്‍ ഭക്ഷിണായനം, ഉത്തരായനം (തെക്കോട്ടും, വടക്കോടും ഉള്ള സൂര്യന്റെ സ്ഥാനചലനം) എന്ന് അടയാളപ്പെടുത്തുന്നു.

ഭൂമിയുടെ സ്വയംഭ്രമണവും സൂര്യനു ചുറ്റുമുള്ള പരിക്രമണവും മിക്കവര്‍ക്കും അറിയുന്നതെങ്കിലും മറ്റൊരു പ്രധാന ചലനം കൂടി ഉണ്ട്. പുരസരണം ( പ്രിസഷന്‍) എന്നറിയപ്പെടുന്ന ആ ചലനത്തെ പക്ഷെ നമ്മള്‍ പ്രത്യക്ഷത്തില്‍ തിരിച്ചറിയാറില്ല, കാരണം ആ ചലനം ഒരു തവണ പൂര്‍ത്തിയാകാന്‍ ഏകദേശം 25771.5 വര്‍ഷമെടുക്കുന്നുണ്ട്. ഭൂമിയുടെ സ്വയംഭ്രമണം സാങ്കല്പിക അച്ചുതണ്ടിനെ ആശ്രയിച്ചാണെന്ന് അറിയാമല്ലൊ. ആ സാങ്കല്പിക അച്ചുതണ്ട് ഏകദേശം 24° ചെരിഞ്ഞാണ് ഉള്ളത്. ഈ ചെരിവിന്റെ അടിസ്ഥാനമാക്കി ഭൂമി സ്വയം ഭ്രമണം തുടരുമ്പോള്‍ – പമ്പരം കറങ്ങുന്ന പോലെ ഒരു വൃത്താകര ചലനം അച്ചുതണ്ട് പൂര്‍ത്തിയാക്കാന്‍ ഏകദേശം 25772 വര്‍ഷം എടുക്കുന്നുണ്ട്.

ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ 24° ചെരിവിനാലാണ് ഭൂമിയില്‍ വിവിധ കാലാവസ്ഥകള്‍ ഒരോ പ്രദേശത്തും ഉണ്ടാകുന്നതെന്നാണ് പൊതുധാരണയെങ്കിലും സൂര്യനു ചുറ്റുമുള്ള ദീര്‍ഘവൃത്താകാര സഞ്ചാരപഥത്തിന്റെ ഉയര്‍ച്ചതാഴ്ച്ചയും ഭൂമിയിലെ ആവരണമായ അന്തരീക്ഷ മണ്ഡലത്തിലെ വാതകങ്ങളുടെ ക്രമീകരണവും, ഭൗമാന്തരത്തില്‍ നിന്ന് പുറപ്പെടുന്ന താപഊര്‍ജവും ( ജിയൊ തെര്‍മല്‍ എനര്‍ജി ) ആണ് ഭൂമിയിലെ കാലാവസ്ഥയെ നിര്‍ണയിക്കുന്നതെന്ന് പറയാം.

ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുപാളികളുടെ അതിവേഗത്തിലുള്ള ഉരുകല്‍, സമുദ്രജലത്തിന്റെ ക്രമാതീതമായ താപ വര്‍ദ്ധന, കൂടി വരുന്ന ചുഴലിക്കാറ്റുകള്‍, അന്തരീക്ഷ താപനിലയുടെ വര്‍ദ്ധന, മഞ്ഞു പുതപ്പണിഞ്ഞ സൈബീരിയന്‍ തീരങ്ങളില്‍ പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന എണ്ണമറ്റ മീഥൈന്‍ കുമിളകള്‍, കാനഡയിലും യൂറോപ്പിലും അനുഭവപ്പെടുന്ന ഊഷ്ണക്കാറ്റ്, പലയിടത്തും പൊടുന്നനെ ഉണ്ടാകുന്ന വരള്‍ച്ച, ആമസോണ്‍ കാട്ടുതീ – എന്നിങ്ങനെ കാലാവസ്ഥയിലെ പ്രവചനാതീതമായ മാറ്റത്തിന്റെ കാരണം തിരയുന്ന ശാസ്ത്രലോകം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് കാര്‍ബണ്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേയും ആണ്.

ലോകത്ത് വ്യാവസായിക വികസനം തുടങ്ങുന്ന 1850 കളില്‍ ഭൗമ അന്തരീക്ഷത്തില്‍ 275 PPM (പാര്‍ട്‌സ് പെര്‍ മില്ല്യണ്‍) മാത്രമായിരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് 2022 ഏപ്രില്‍ മാസത്തോടെ 442 PPM എന്ന അളവിലേക്ക് ഉയര്‍ന്നിട്ടുണ്ട് എന്നതാണ് ശാസ്ത്ര സമൂഹം കാര്‍ബണെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഒരു കാരണം. സൂര്യ വികിരണങ്ങള്‍ ഭൗമോപരിതത്തില്‍ നിന്ന് പ്രതിഫലിക്കുന്നതിലേയും ഭൂമിയില്‍ നിന്ന് പുറത്തു വരുന്ന താപത്തേയും കാര്‍ബണ്‍ പിടിച്ചു നിര്‍ത്തുന്നതിലാണ് അന്തരീക്ഷത്തിന്റെ താപ വ്യതിയാനത്തിന് കാരണമെന്ന് ഒരു വിഭാഗം ശാസ്ത്ര സമൂഹം വാദിക്കുന്നു. ഫോസില്‍ ഇന്ധനമായ ക്രൂഡ് ഓയിലിന്റെ വര്‍ദ്ധിച്ച ഉപഭോഗത്താലും വ്യാവസായിക വായു മലിനീകരണവും മറ്റും കാര്‍ബണെ പ്രതിയാക്കുന്നവര്‍ നിരത്തുന്ന കാരണങ്ങളാണ്.


ഭൗമാന്തരീക്ഷത്തിന്റെ 78% നൈട്രജനും, 21% ഓക്‌സിജനും ആണ് ഉള്ളത്. അവശേഷിക്കുന്ന 1% ത്തില്‍ അര്‍ഗണ്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ഹൈഡ്രജന്‍, ഹീലിയം, ക്രിപ്ടണ്‍, നിയോണ്‍, മീഥൈന്‍ എന്നീ വാതകങ്ങള്‍ക്കൊപ്പം ജല ബാഷ്പ്പവും ചേര്‍ന്നാണ് ഉള്ളത്. ഈ വാതകങ്ങളെ അവയുടെ പിണ്ഡം (Mass), സാന്ദ്രത (Density) എന്നിവയുടെ അടിസ്ഥാനത്തില്‍ 3 ആയി തിരിക്കാം. ഹൈഡ്രജന്‍, ഹീലിയം, മീഥൈന്‍, നിയോണ്‍ എന്നിവ ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും പുറം പാളിയിലും അധികമുള്ള നൈട്രജനും, ഓക്‌സിജനും പരന്നുകിടക്കുമ്പോള്‍ ഘനം ഏറ്റവും അധികമുള്ള ക്രിപ്ടണ്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡും, അര്‍ഗണും സ്ഥിതി ചെയ്യുന്നു.

വ്യവസായശാലകളില്‍ നിന്നും മറ്റ് ജ്വലനങ്ങളുടേയും ഭാഗമായി ഉണ്ടാകുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് താപനില മാറുന്നതോടെ ഭൗമ ഉപരിതലത്തിലേക്ക് അടുത്ത് എത്താം. വ്യോമഗതാഗതത്തിന്റെയും മറ്റും ഫലമായി പുറം തള്ളുന്ന കാര്‍ബണ്‍ വായുമണ്ഡലത്തിലെ ഭൗമോപരിതലത്തിലെ ഏറ്റവും താഴേതട്ടായ ‘ട്രോപോസ്ഫിയര്‍’ ല്‍ കാറ്റും പ്രവാഹങ്ങളുമുള്ള ചലനങ്ങള്‍ക്ക് ഹേതുവാകുന്നു. ഏറ്റവും ഭാരം കുറഞ്ഞ ഹൈഡ്രജനും ഹീലിയവും, മീഥൈനും, അന്തരീക്ഷത്തില്‍ ഉയര്‍ന്ന് പൊങ്ങി ബാഹ്യ പാളിയില്‍ എത്തുന്നതോടെ സൂര്യ വികിരണങ്ങളാല്‍ ജ്വലനത്തിലൂടെ മാറ്റപ്പെടാറുണ്ട്.

ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ ഇത്തരം ജ്വലനങ്ങള്‍ ധ്രുവ ദീപ്തിയായി നമുക്ക് കാണാവുന്നതാണ്. ഒരോ വാതകവും ജ്വലിക്കുന്നത് അവയുടെ രാസഘടനയനുസരിച്ച് നിറവ്യത്യാസത്തോടെ ആയിരിക്കും. ധ്രുവ ദ്വീപ്തിയുടെ വര്‍ണ്ണ വിസ്മയങ്ങള്‍ അതാതിടത്തെ വാതക സംയുക്ത / ഘടനക്കനുസരിച്ച് മാറ്റം ഉണ്ടാകും. സാധാരണ ഹൈഡ്രജനും ഹീലിയവും ഓക്‌സിജന്റേയും ജല ബാഷ്പ സാനിധ്യത്തിലും ജ്വലിക്കുന്ന പോലെയാവില്ല ഓക്‌സിജന്‍ ഇല്ലാത്ത തൈര്‍മോസ്ഫിയറില്‍ ജ്വലിക്കുമ്പോള്‍. ജ്വലനത്തില്‍ ദൃശ്യമാകുന്ന പ്രകാശത്തിന്റെ നിറം നോക്കി ഏതെല്ലാം വാതക സാനിധ്യത്തിലാണ് ജ്വലനം നടക്കുന്നതെന്ന് തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച കെമിക്കല്‍ അനലിസ്റ്റിന് കഴിയും.

ഭൂമിയുടെ അന്തരീക്ഷ മണ്ഡലത്തില്‍ ധ്രുവ പ്രദേശക്കളില്‍ മാത്രമാണ് ധ്രുവ ദ്വീപ്തി ഉണ്ടാകാറുള്ളത്. ഭൂമിയുടെ ഗോളാകൃതിയും അതില്‍ കട്ടിയുള്ള പുതപ്പുപ്പോലെ നൈട്രജന്‍ കവചം ഉള്ളതിനാലും അര്‍ദ്ധഗോളാവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന ഭാഗമായ ധ്രുവങ്ങളിലേക്ക് ഹൈഡ്രജനും, ഹീലിയവും, മീഥൈനും, നിയോണും എത്തുകയും വായുമണ്ഡലത്തിന് പുറത്തേക്ക് കടക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ സഞ്ചരിക്കുന്ന വാതകങ്ങള്‍ സൂര്യ വികിരണങ്ങളിലെ റേഡിയേഷനാല്‍ ജ്വലിക്കുന്നതിന്റെ ദൃശ്യരൂപമാണ് ധ്രുവ ദീപ്തി.

ആധുനീക ശാസ്ത്രലോകം ഭൗമ കാലാവസ്ഥ / താപ ശ്രോതസായി സൂര്യനെ അടിസ്ഥാനപ്പെടുത്തിയാണ് വളര്‍ന്നു വന്നതും, ഇപ്പോഴും നിലനില്‍ക്കുന്നതും. പകല്‍ സൂര്യനഭിമുഖമാവുന്നിടത്ത് സൗര വികിരണങ്ങളാല്‍ വായുവും ജലവും കരയും ചൂടുപിടിക്കുന്നു എന്നും, രാത്രിയില്‍ തണുക്കുന്നു എന്നും ഉള്ള തത്വത്തില്‍ ആണ് കാലാവസ്ഥയും വിവിധ ഋതുഭേതങ്ങളും ഉണ്ടാകുന്നതെന്ന് അവര്‍ ഉറപ്പിക്കുന്നു. ശാസ്ത്രീയമായ പല കണ്ടെത്തലുകളുടേയും തെറ്റായ വിചിന്തനത്തിലേക്കും, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പല ഭൗമ പ്രതിഭാസങ്ങളേയും വിശകലനം ചെയ്യാനും ഈ നിഗമനത്തിന്റെ പരിമിതി/പോരായ്മകള്‍ അവര്‍ തിരിച്ചറിയാതിരിക്കയൊ അവഗണിക്കയൊ ചെയ്യുന്നുണ്ട്.

(തുടരും)
പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനായ ലേഖകന്‍ ചാക്യാര്‍ പെരിന്തല്മ‍ണ്ണ എന്ന പേരില്‍ ശാസ്ത്രീയ- പാരിസ്ഥിതിക വിഷയങ്ങളെ അധികരിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം ധാരാളം എഴുതുന്നയാളാണ്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍