നെറ്റ് സീറോ കാർബൺ കൊച്ചി; ഡീകാർബണൈസേഷൻ ഇൻഡ്യാ അലയൻസ് പ്രവർത്തനങ്ങൾക്ക് കൊച്ചിയിൽ തുടക്കം.

കടുത്ത കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം അങ്ങേയറ്റം കുറച്ച് രണ്ടായിരത്തി എഴുപതോടെ നെറ്റ് സീറോ കാർബൺ അവസ്ഥയിലെത്താനുള്ള രാജ്യത്തിൻറെ ശ്രമങ്ങൾക്ക് ദിശാബോധം നൽകേണ്ടുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും സ്ഥാനം പിടിച്ചു. ഈ വിഷയത്തിൽ വ്യവസായസ്ഥാപനങ്ങളെയും സർക്കാരിനെയും പൗരസമൂഹത്തെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് രാജ്യത്തിന് മൊത്തത്തിൽ അനുകരിക്കാവുന്ന മാതൃകകകൾ സൃഷ്ടിക്കുന്ന ഡീകാർബണൈസേഷൻ ഇൻഡ്യാ അലയൻസ് ഇന്ന് നഗരത്തിൽ പ്രവർത്തനം തുടങ്ങി.

നെറ്റ് സീറോ കാർബൺ കൊച്ചി എന്ന ആശയത്തോട് യോജിപ്പുള്ള എല്ലാവരെയും ഒരേകൊടിക്കീഴിൽ കൊണ്ടുവന്ന് വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഇതര സംവിധാനങ്ങളിൽ നിന്നും ഹരിതഗൃഹ വാതകങ്ങൾ ബഹിർഗമിക്കുന്നത് ഗണ്യമായി കുറയ്ക്കാനുള്ള പ്രവർത്തന പദ്ധതികളാണ് ആരംഭിക്കപ്പെടുന്നത്. ഛത്തീസ്ഗഡിലെ റായ്‌പൂരിലാണ് അലയൻസ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കൊച്ചി രണ്ടാമത്തെ നഗരമാണ്. രാജ്യത്തെ മറ്റ് എട്ട് നഗരങ്ങളിൽ കൂടി പദ്ധതി നടപ്പാക്കും. ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, സംഗരൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ഇൻഡോർ എന്നിവയാണ് മറ്റ് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ.

ഏറ്റവും കുറച്ചു മാത്രം കാർബൺ ബഹിർഗമനമുള്ള സമ്പദ് വ്യവ്യവസ്ഥ എന്ന ലക്ഷ്യത്തിനാവശ്യമായ നഗര കേന്ദ്രീകൃത പ്രചാരണപ്രവർത്തനങ്ങളും കർമ്മപദ്ധതികളുമാണ് ഇത് പ്രകാരം കൊച്ചിയിൽ നടക്കുക. ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധരായ വ്യവസായ പ്രമുഖരെയും പൊതുസമൂഹത്തെയും സർക്കാർ സംവിധാനങ്ങളെയും ഒരു കുടകീകീഴിൽ കൊണ്ടുവരുക എന്നതാണ് പ്രചാരണോദ്ദേശ്യം. അലയൻസിന്റെ ഇപ്പോൾ രൂപീകൃതമായ കൊച്ചി ചാപ്റ്റർ വലിയതോതിലുള്ള അഭിപ്രായ സമന്യയവും പങ്കാളിത്താധിഷ്ടിത കർമ്മ പദ്ധതികളും ഉറപ്പ് വരുത്തും. പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുന്ന എൻജിനീയർമാർ സന്നദ്ധപ്രവർത്തനമാണ് നടത്തുക.

സംരഭങ്ങൾ കാർബൺ മുക്തമാക്കാൻ കൃത്യവും വ്യക്തവുമായ മാർഗ നിർദേശങ്ങൾ അവർ നല്കികൊണ്ടിരിക്കും. കാർബൺ വികിരണം കുറയ്ക്കുക, പുനരുപയുക്ത ഊർജ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക, നല്ല മാതൃകകകൾക്ക് പ്രചാരണം നൽകുക, ഊർജ ഓഡിറ്റ് നടത്തുക, പരിശീലനവും ശേഷിയും കൂട്ടുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുക, മികച്ച മാതൃകയ്ക്ക് അംഗീകാരവും സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകുക, സമാന സ്വഭാവമുള്ള സമഭകരുടെ കൂട്ടായ്മകൾ സൃഷ്ടിക്കുക, ഗവേഷണ-പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക എന്നിവയെല്ലാം ഇവിടെ ലക്സജ്‌ഹ്യമിടുന്നു. സൊസൈറ്റി ഓഫ് എനർജി എഞ്ചിനീയേഴ്‌സ് ആൻഡ് മാനേജേർസ് (എസ് ഇ ഇ എം , അസർ സോഷ്യൽ ഇംപാക്റ്റ് അഡ്വൈസേഴ്‌സ് , ഇന്ത്യ ബ്ലോക്ക് ചെയിൻ അലയൻസ് (IBA) എന്നിവ ചേർന്നാണ് അലയന്സിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

കാർബൺ വിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിനായി പൊതു-സ്വകാര്യ മേഖലകൾ, മൈക്രോ-ചെറുകിട – ഇടത്തരം സംരംഭങ്ങൾ, സേവന ദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ധനകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള ആളുകളെ ഈ അലയന്സിന്റെ പ്രവർത്തനത്തിൽ ഒരുമിച്ച് കൂട്ടും. ഹരിത മാർഗ്ഗത്തിലൂടെ വ്യവസായങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകുന്ന സംരംഭകർക്കും എൻജിനീയർമാർക്കും കാർബൺ രഹിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നവർക്കും സേവന ദാതാക്കൾക്കും വലിയ പ്രോത്സാഹനവും വളർച്ചയും ഉറപ്പാക്കുന്ന പദ്ധതികൾ ഈ അലയന്സിലൂടെ നടപ്പാക്കപ്പെടും.

പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതതുകൾ ഉപയുകതമാക്കുന്നതിലൂടെയും, കാർബൺ വിമുക്തതമാകുന്നതിലൂടെയും മൈക്രോ-ചെറുകിട – ഇടത്തരം സംരംഭങ്ങൾ നെറ്റ്-സീറോ നയം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത കേരളത്തിന്റെ വ്യാവസായിക നയം ഊന്നി പറയുന്നുണ്ട്. അതനുസരിച്ചുള്ള പശ്ചാത്തല പ്രവർത്തനങ്ങളാണ് അലയൻസ് ലക്ഷ്യമിടുന്നത്.

കൊച്ചിയിൽ ഡിഐഎ രൂപീകരിക്കപ്പെട്ടതിലൂടെ കേരളത്തിലെ 23.79 ലക്ഷത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കാർബൺ ലഘൂകരണവുമായി ബന്ധപ്പെട്ട നിരവധിയായ പ്രയോജനങ്ങൾ ലഭിക്കും. വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാർ എന്നിവ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിലൂടെ, നെറ്റ്-സീറോ എമിഷനിലേക്കുള്ള പരിവർത്തനം സുഗമമാക്കുന്ന ഒരു ശക്തമായ പിന്തുണാ സംവിധാനം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ പ്രധാന പ്രഭാഷണം നടത്തിയ SEEM ജനറൽ സെക്രെട്ടറി ജി കൃഷ്ണകുമാർ പറഞ്ഞു.

സുസ്ഥിരമായ വുവസായ-വിപണന സമീപനങ്ങൾക്ക് സ്വീകാര്യതയുണ്ടാക്കുക എന്ന സമീപനമാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത് എന്നദ്ദേഹം പറഞ്ഞു. ഊർജ ലഭ്യതയിലും വിനിയോഗത്തിലും പരമാവധി ജാഗ്രത ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകും സമീപ നാളുകളിൽ ഉണ്ടായ ഉഷ്ണ തരംഗം കാലാവസ്ഥാ പ്രതിസന്ധിക്ക് എതിരെ വലിയ നിലയിൽ എല്ലാവരും കൈകോർക്കേണ്ടതിൻറെ പ്രധാന്യം ഓർമ്മിപ്പിക്കുന്നുവെന്ന് അസർ സോഷ്യൽ ഇംപാക്റ്റ് അഡ്വൈസേഴ്‌സ് മേധാവി വിനുതാ ഗോപാൽ ചൂണ്ടിക്കാട്ടി.ഊർജ ഉറവിടങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിലൂടെ മാത്രമേ നമുക്ക് മുന്നോട്ട് പോകാനാവൂ എന്നും അവർ പറഞ്ഞു.

കൊച്ചി മേയർ അഡ്വ എം അനിൽ കുമാർ പദ്ധതിക്കായി നഗരത്തെ തെരഞ്ഞെടുത്തതിൽ വലിയ സന്തോഷം രേഖപ്പെടുത്തി. സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ . ആർ ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി.
For more details, please visit:

Home

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം