അഞ്ച് വർഷത്തിനുള്ളിൽ അമ്പത് ചീറ്റകളെ വിമാനത്തിൽ കൊണ്ടുവരാൻ സർക്കാർ പദ്ധതി

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വന്യജീവി സങ്കേതങ്ങളില്‍ 50 പുതിയ ചീറ്റകളെ കൂടി എത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ‘ആക്ഷന്‍ പ്ലാന്‍ ഓഫ് ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരമാണ് മറ്റു രാജ്യങ്ങളില്‍ നിന്നും ചീറ്റകളെ എത്തിക്കുക. ഇവയില്‍ 12 മുതല്‍ 14 എണ്ണം വരെ ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്നുമായിരിക്കും വരുത്തുക.

ഇവയിലെല്ലാം തന്നെ ഹൈ ഫ്രീക്വന്‍സി റേഡിയോ കോളര്‍ ഘടിപ്പിക്കും. സഞ്ചാരപാത മനസിലാക്കുന്നതിന് വേണ്ടിയാണിത്. വാണിജ്യ വിമാനത്തിലോ ചാര്‍ട്ടേഡ് വിമാനത്തിലോ എത്തിക്കുന്ന ചീറ്റകളെ ആദ്യം മധ്യപ്രദേശിലെ കുനോ പാല്‍പൂര്‍ നാഷണല്‍ പാര്‍ക്കിലേക്കായിരിക്കും കൊണ്ടു പോകുക.

ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ചീറ്റകളെ എത്തിക്കാന്‍ 2021 ല്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും കോവിഡ് മൂലം മാറ്റി വെയ്ക്കുകയായിരുന്നു. മൂന്നാം തരംഗത്തിന് ശേഷമായിരിക്കും ട്രാന്‍സ്ലൊക്കേഷന്‍ എന്ന് അധികൃതര്‍ പ്രതികരിച്ചു. കൊണ്ടുവരുന്ന ചീറ്റകളുടെ പ്രായപരിധി പരിശോധിച്ച് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും സ്വീകരിക്കുക.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം