രാജ്യത്ത് ഏറ്റവും കൂടുതല്‍ വനമേഖലയുള്ള സംസ്ഥാനം; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ വനമേഖലയുള്ള സംസ്ഥാനം മധ്യപ്രദേശാണെന്ന് ദേശീയ വനം സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ വന,വൃക്ഷ സമ്പത്ത് വിലയിരുത്തുന്നതിനുവേണ്ടി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ തയാറാക്കിയ ‘ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021’ലാണ് ഇക്കാര്യം പറയുന്നത്.

കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അരുണാചല്‍പ്രദേശ്, ഛത്തീസ്ഘട്ട്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 2017ലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 2019 ല്‍ മധ്യപ്രദേശില്‍ 69.49 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 77,482 ചതുരശ്ര കിലോമീറ്റര്‍ വനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണ 11 ചതുരശ്ര കിലോമീറ്റര്‍ വര്‍ദ്ധിച്ച് 77,493 ചതുരശ്ര കിലോമീറ്ററായി.

റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ 21,253.49 ചതുശ്ര കിലോമീറ്ററാണ് ആകെ വനമേഖല. കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ 33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖലയുള്ളതെന്നുമാണ് കണ്ടെത്തല്‍. അതേസമയം വനമേഖലയ്ക്ക് പുറത്തുള്ള പച്ചപ്പില്‍ കേരളത്തില്‍ കുറവു വന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. 2019ല്‍ 2936 ചതുശ്രകിലോമീറ്ററായിരുന്നത് 2820 ചതുശ്രകിലോമീറ്ററായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനം വരുന്ന 80.9 ദശലക്ഷം ഹെക്ടറാണ് രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളും. 2019 ലെ വിലയിരുത്തലുമായി താരതമ്യപ്പെടുത്തുമ്പോള്‍, രാജ്യത്തിന്റെ മൊത്തം വനത്തിലും മരങ്ങളിലും 2,261 ചതുരശ്ര കിലോമീറ്റര്‍ വര്‍ദ്ധനയുണ്ട്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?