തീരദേശ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കണം; ബംഗാള്‍ ഉള്‍ക്കടലിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും അനിവാര്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര സമ്മേളനം

ബംഗാള്‍ ഉള്‍കടലിന്റെ സുരക്ഷയും സമൃദ്ധിയും സംബന്ധിച്ച് കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചും ഫ്രഞ്ച് ന്യൂമന്‍ ഫൗണ്ടേഷന്‍ സൗത്ത് ഏഷ്യയും ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം അവസാനിച്ചു. സമ്മേളനത്തില്‍ ബംഗാള്‍ ഉള്‍ക്കടലിനെ സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ജര്‍മ്മനി, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ആഗോള നയതന്ത്രജ്ഞര്‍, പ്രതിനിധികള്‍, വിദഗ്ധര്‍ ചര്‍ച്ചകളിള്‍ സംബന്ധിച്ചു. ബംഗാള്‍ ഉള്‍ക്കടലിന്റെ പ്രാദേശിക വികസനത്തിനായി ബ്ലൂ ഇക്കണോമി, മെച്ചപ്പെടുത്തിയ ഊര്‍ജ സഹകരണം, വ്യാപാരവും നിക്ഷേപവും, പരിസ്ഥിതി സുസ്ഥിരത, മനുഷ്യ സുരക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള ഏഴോളം സെഷനുകള്‍ നടന്നു. പ്രദേശത്തെ സംബന്ധിച്ച ആശങ്കകളും, വികസന സാധ്യതകളും, നയതന്ത്രപരമായും, സുരക്ഷാപരമായും സാമ്പത്തികവുമായ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

മെച്ചപ്പെട്ട സഹകരണം, സ്ഥാപനവല്‍ക്കരിക്കപ്പെട്ട സംവിധാനങ്ങള്‍, ഇന്റര്‍ ഡിസിപ്ലിനറി കോര്‍ഡിനേഷന്‍ എന്നിവ സമൃദ്ധമായ ബംഗാള്‍ ഉള്‍ക്കടലിന്റെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ബ്ലൂ ഇക്കണോമിയുടെ സാധ്യതകളും വെല്ലുവിളികളും, ബംഗാള്‍ ഉള്‍ക്കടലിലെ ഊര്‍ജ സഹകരണം വര്‍ദ്ധിപ്പി്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയുമുള്ള പ്രാദേശിക വികസനം, ബംഗാള്‍ ഉള്‍ക്കടലിലെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കായുള്ള സഹകരണം, ഇന്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസങ്ങളിലൂടെ മനുഷ്യ സുരക്ഷാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, ബംഗാള്‍ ഉള്‍ക്കടലില്‍ ഉയര്‍ന്നുവരുന്ന സാങ്കേതിക മുന്നേറ്റങ്ങളും നൂതനത്വവും, തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള പിവറ്റായി ബംഗാള്‍ ഉള്‍ക്കടല്‍ എന്നി വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത്.

ബംഗാള്‍ ഉള്‍ക്കടല്‍ മേഖല നേരിടുന്ന പരമ്പരാഗതവും പാരമ്പര്യേതരവുമായ സുരക്ഷാ വെല്ലുവിളികളില്‍, പ്രവര്‍ത്തനങ്ങള്‍, ധാരണ, മേഖലയ്ക്ക് വേണ്ട പിന്തുണ എന്നിവയുടെ ആവശ്യകത സമ്മേളനം ചര്‍ച്ച ചെയ്തു. ഇന്തോ-പസഫിക്കിനെ മിഡില്‍ ഈസ്റ്റുമായി ബന്ധിപ്പിക്കുന്നതിനാല്‍ ആഗോള ജിയോപൊളിറ്റിക്കലില്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖല ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞാന്‍ കരുതുന്നു. ബംഗാള്‍ ഉള്‍ക്കടല്‍ കടല്‍ വഴിയുള്ള ആശയവിനിമയത്തിന്റെ ഒരു പ്രധാന രേഖയായതിനാല്‍, ആഗോള വിതരണ ശൃംഖലയില്‍ ഈ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു.അതിനാല്‍, ആ പ്രാധാന്യം മനസ്സിലാക്കുകയും സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്യേണ്ടത് ബംഗാള്‍ ഉള്‍ക്കടലിലെ എല്ലാ രാജ്യങ്ങളുടെയും കാലഘട്ടത്തിന്റെ ആവശ്യമാണ്.’ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡോ. ധനുരാജ് പറഞ്ഞു.

സമ്മേളനത്തിന്റെ പ്രധാന വിലയിരുത്തലുകള്‍:

എല്ലാ അംഗരാജ്യങ്ങളും തീവ്രവാദത്തെ നേരിടല്‍, ഊര്‍ജ്ജം, മനുഷ്യ സുരക്ഷ, സാങ്കേതിക കൈമാറ്റം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കൂടുതല്‍ സഹകരിക്കണം. ഈ സംവിധാനങ്ങളെ സ്ഥാപനവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയും, ബാക്കിയുള്ള ഗ്രൂപ്പുകളെ പരിപാലിക്കാന്‍ മെച്ചപ്പെട്ടതോ അനുകൂലമായതോ ആയ അവസ്ഥയിലുള്ള രാജ്യങ്ങള്‍ മുന്നോട്ട വരുകയും ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലെ മറ്റ് അംഗരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണം.

ഊര്‍ജം, സാങ്കേതിക കൈമാറ്റം, ബ്ലൂ ഇക്കണോമി, വ്യാപാരം, പരിസ്ഥിതി തുടങ്ങി ചര്‍ച്ച ചെയ്ത എല്ലാ വിഷയങ്ങളിലും ധാരാളം ഇന്റര്‍ ഡിസിപ്ലിനറികളുണ്ട്. അതിനാല്‍, ഓരോ വര്‍ഷവും, സമയപരിധികളോടെ നടത്തേണ്ട ഇന്റര്‍ മിനിസ്റ്റീരിയല്‍, ഇന്റര്‍ ഗവണ്‍മെന്റ് മീറ്റിംഗുകളിലൂടെയായിരിക്കണം ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത്.

സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ സംഭാഷണങ്ങളും ചര്‍ച്ചകളും ഈ പ്രദേശത്തെ ജിയോപൊളിറ്റിക്കല്‍, സെക്യൂരിറ്റി ആര്‍ക്കിടെക്ച്വര്‍ എന്നിവയില്‍ വര്‍ദ്ധിച്ചുവരുന്ന മാറ്റങ്ങള്‍ സാക്ഷ്യപ്പെടുത്തി. സമ്മേളനത്തിന്റെ ഓരോ സെഷനുകളും ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും ആശയങ്ങളും പങ്കുവെച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ