കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഒരു പുഴുവിന്റെ ചിത്രവും സ്ത്രീയുടെ ശബ്ദവുമായി ഒരു പ്രചരണം നടക്കുന്നുണ്ട്. പുഴുവിന്റെ ചിത്രത്തിനൊപ്പം തന്നെ മരിച്ച് കിടക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും ഇവിടെ കാണാം. ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ശബ്ദ സന്ദേശം ഇങ്ങനെ ‘ പുതിയതായി ഇറങ്ങിയ പുഴുവാണ്. കര്‍ണാടകയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ പച്ചക്കറി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും എല്ലാം ഇത് വ്യാപകമായിട്ടുണ്ട്. കടിച്ചാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇതിനെ കണ്ടാലുടനെ ചുട്ടുകൊല്ലണമെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഈ സന്ദേശത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇത് ലിമാകോഡിഡേ കുടുംബത്തില്‍ പെട്ട പുഴുവിന്റെ ചിത്രവാണിത്. ഒരുതരം നിശാശലഭത്തിന്റെ പുഴു. ഇതിന്റെ ശരീരത്തില്‍ നിറയെ ചെറിയ കൂര്‍ത്ത രോമമുണ്ട്. ഇത് ശരീരത്തില്‍ കൊണ്ടാല്‍ ചെറുതായി തുളച്ച് കയറും. രോമങ്ങളുടെ ചുവടറ്റത്ത് വിഷഗ്രന്ഥി ഉള്ളത് കൊണ്ട് തന്നെ മുള്ളു കൊള്ളും പോലെ അസ്വസ്ഥതയോ അല്ലെങ്കില്‍ വളരെ ചെറിയൊരു വേദനയോ ഉണ്ടാകാം. എന്നാല്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല.
ചിത്രത്തില്‍ കാണുന്ന പുഴുവുമായി ഇതിന് ബന്ധമില്ല. പല പ്രാണികളും സാധാരണക്കാര്‍ക്ക് അറിയില്ല. അതുകൊണ്ട് തന്നെയാണ് ഇത്തരക്കാര്‍ ഇത് മുതലെടുക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.