ഇക്കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമാണ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ മാര്‍ക്കറ്റില്‍ നിന്ന് ഉള്ളി വാങ്ങുന്നത്. ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കവേ 2019 ല്‍ അവര്‍ പറഞ്ഞ വാക്കുകളാണ് ചിത്രത്തോടൊപ്പം പരിഹാസരൂപേണ പ്രചരിപ്പിക്കപ്പെട്ടത്. താന്‍ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാറില്ലെന്നാണ് അവര്‍ അന്ന് പറഞ്ഞത്. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു.
ഇപ്പോഴിതാ കാട്ടുതീ പോലെ പ്രചരിച്ച ആ ചിത്രങ്ങളുടെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്നും സീതാരാമന്‍ ചെന്നൈയില്‍ നിന്ന് ഉള്ളി വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി.
ചെന്നൈയില്‍ പച്ചക്കറികള്‍ വാങ്ങുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോയും ധനമന്ത്രിയുടെ ഓഫീസ് പങ്കുവച്ചിരുന്നു. എന്നാല്‍ അതില്‍ ഒരു ഫോട്ടോയിലും ധനമന്ത്രി ഉള്ളി വാങ്ങുന്നത് കാണാന്‍ കഴിഞ്ഞില്ല.
സീതാരാമന്‍ ഉള്ളി വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ട്വീറ്റ് തെറ്റാണെന്ന് ഇതോടെ വ്യക്തമായി.