കോളനിയിലെ കുട്ടികള്‍ക്ക് പണം എറിഞ്ഞു കൊടുക്കുന്ന എലിസബത്ത് രാജ്ഞി; വീഡിയോയുടെ സത്യാവസ്ഥ

എലിസബത്ത് രാജ്ഞി പണമോ ഭക്ഷണമോ കുട്ടികള്‍ക്ക് നേരെ എറിഞ്ഞുകൊടുക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ. ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.

എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളില്‍ ഒരാള്‍ എലിസബത്ത് രാജ്ഞിയാണെന്നാണ് പ്രചരിക്കപ്പെടുന്നത്. എന്നാല്‍ ഈ വിഡിയോ ആഫ്രിക്കയിലെ ബ്രിട്ടീഷ് കോളനികളിലൊന്നില്‍ നിന്നുള്ളതാണെന്നാണ് പറയുന്നത്. പക്ഷേ സത്യാവസ്ഥ അങ്ങനെയല്ല, വിഡിയോയില്‍ കാണുന്ന സ്ത്രീ എലിസബത്ത് രാജ്ഞിയല്ല.

ഈ വിഡിയോ ബ്രിട്ടീഷ് ഭരണം വരുന്നതിനും രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതാണ്. വീഡിയോയില്‍ നിന്നുള്ള ഫ്രെയിമുകളിലൊന്നിന്റെ സ്‌ക്രീന്‍ഷോട്ട് കാറ്റലോഗ് ലൂമിയര്‍ എന്ന ഫ്രഞ്ച് വെബ്സൈറ്റിലുണ്ട്. ഇത് ഫ്രാന്‍സിലെ ലിയോണിലുള്ള ലൂമിയര്‍ കമ്പനി നിര്‍മ്മിച്ച സിനിമയാണ്.

ഈ സ്‌ക്രീന്‍ഷോട്ട് ഗബ്രിയേല്‍ വെയറിന്റെ ഒരു സിനിമയില്‍ നിന്നുള്ളതാണെന്നാണ് കാറ്റലോഗ് ലൂമിയര്‍ എന്ന ഫ്രഞ്ച് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നത്. 1899 നും 1900 നും ഇടയില്‍ ഫ്രഞ്ച് കോളനിയായ അന്നം, ഇപ്പോഴത്തെ വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഇത് ചിത്രീകരിച്ചത്.

1901 ജനുവരി 20-ന് ഫ്രാന്‍സിലെ ലിയോണിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്. ‘Indo-Chine: Annamese children picking up cash in front of the ladies’ pagoda’ എന്ന പേരിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. സ്ത്രീകളുടെ ആരാധനാലയത്തിന് മുന്നില്‍ വെച്ച് കുട്ടികള്‍ പണം പെറുക്കി എടുക്കുന്ന സിനിമയിലെ ദൃശ്യങ്ങളാണിത്.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്